ഓര്‍മത്തണലില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു
കാസര്‍കോട്: തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌ക്കുളിലെ 1981-82 ബാച്ചില്‍ പഠനം നടത്തിയവര്‍ 36വര്‍ഷത്തിന് ശേഷം ഒത്ത് കുടിയപ്പോള്‍ ബാല്യത്തിന്റെ സൗഹൃദ വഴികളില്‍ വീണ്ടും ഒരു ഒത്തുചേരലായി. സ്‌ക്കുളിന്റെ പടിയിറങ്ങിയവരില്‍ പലരും നേരില്‍ കണ്ടപ്പോള്‍ അതൊരു മധുരമുള്ള അനുഭവങ്ങളായി. ഇത്തരം ഒത്തുകുടല്‍ സൗഹൃദത്തിനുള്ള വഴി തുറക്കലാണെന്ന് മാന്യ വിന്‍ടെച്ചില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഓര്‍മ്മ തണല്‍ കോര്‍ കമ്മിറ്റി ചെയര്‍മാന്‍ ലുക്ക് മാനുല്‍ ഹക്കീം തളങ്കരയുടെ സൗഹൃദ സന്ദേശം വായിച്ചു. താനൂര്‍ നഗരസഭ കൗണ്‍സിലര്‍ അഷ്‌റഫ് താനൂര്‍ മുഖ്യാതിഥിയായി. ഷുക്കൂര്‍ കോളിക്കര അധ്യക്ഷനായി. ഇടക്കാലത്ത് മണ്‍മറഞ്ഞ സഹപാഠികളെ അനുസ്മരിച്ചായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. അബ്ദുല്‍ ഹക്കീം ഹനീഫ ഖിറാഅത്ത് നടത്തി. സഹപാഠിയും മാപ്പിളപ്പാട്ട് രചയിതാവുമായ ഷുക്കൂര്‍ ഉടുമ്പുന്തല രചിച്ച് സംഗീതം പകര്‍ന്ന 'ഓര്‍മ്മ തണലോരത്ത് 'എന്ന ഗാനം ജഹീല റിയാസ് ആലപിച്ചത്. തുടര്‍ന്ന് ഹാഷിം സേട്ട് ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച ഒപ്പന ചടങ്ങിന് കൊഴുപ്പേകി. വിവിധ കലാപരിപാടികളും നടന്നു. ഷാഫി തെരുവത്ത്, ജുമൈല ചിക്കു ജപ്പാന്‍, സുഹറ, സാദിഖ് ശമ്മ, മുനീര്‍ ഖാസിലൈന്‍, ഹാഷിം സേട്ട്, ആയിഷ മശ്‌രിഫ, ഫാത്തിമ സജല, ഹലീമ സലാം എന്നിവര്‍ മാപ്പിളപ്പാട്ടും സമീര്‍ കാസനോവ, ഹക്കീം ,മുഹമ്മദ് ഷിബിന്‍, സാനിയ എന്നിവര്‍ പഴയകാല ഹിന്ദി ഗാനങ്ങളും ആലപിച്ചു. അഷ്‌റഫ് പവറ്റ്, കെ.എച്ച് അഷ്‌റഫ്, സലാം കുന്നില്‍, സലാം കെ. അഹ്മദ് ഹനീഫ പളളിക്കാല്‍, കെ.എസ് ജമാല്‍, അഷ്‌റഫ് ക്യൂന്‍സ്, ടി.കെ നൂറുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."