ഫയര്‍ലൈന്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചില്ല; റെയ്ഞ്ച് ഓഫിസ് ഉപരോധിച്ചു
വരന്തരപ്പിള്ളി: ചാലക്കുടി ഡി.എഫ്.ഒ ചൊവ്വാഴ്ച വാഗ്ദാനം ചെയ്തത് പ്രകാരം പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ചിലെ ഫയര്‍ലൈന്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ബുധനാഴ്ച കൂലി വിതരണം ചെയ്തില്ല. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ ബുധനാഴ്ച വൈകീട്ട് വീണ്ടും വേലൂപ്പാടത്തുള്ള പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് ഉപരോധിച്ചു. മുപ്പതിലേറെ വരുന്ന സ്ത്രീ തൊഴിലാളികളാണ് ഉപരോധം നടത്തിയത്. തുടര്‍ന്ന് ഡി. എഫ്.ഒ ആര് കീര്‍ത്തി പാലപ്പിള്ളിയിലെത്തി 370 രൂപ വീതം കൂലി വിതരണം ചെയ്യാന്‍ ഏര്‍പ്പാടാക്കുകയും ശേഷിച്ച 50 രൂപ രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ തൊഴിലാളികള്‍ ഉപരോധം പിന്‍വലിച്ചു.
താന്‍ ചൊവ്വാഴ്ച തന്നെ ആവശ്യത്തിനുള്ള തുക ട്രഷറിയില്‍ നിന്നും വിതരണം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതാണെന്നും എന്നാല്‍ പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ചര്‍ വരുത്തിയ വീഴ്ചയാണ് പണം വിതരണം ചെയ്യാന്‍ കഴിയാതിരുന്നതിനുള്ള കാരണമെന്നും ഡി.എഫ്.ഒ പറഞ്ഞു. ഈ സംഭവത്തില്‍ റെയ്ഞ്ചര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും കീര്‍ത്തി അറിയിച്ചു.
അതെ സമയം പാലപ്പിള്ളിയില്‍ നടക്കുന്നത് കണ്‍വീനര്‍ പ്രവര്‍ത്തിയാണെന്നും തൊഴിലാളികള്‍ക്ക് കൂലി നല്‍കേണ്ടത് ബന്ധപ്പെട്ട കണ്‍വീനറുടെ ഉത്തരവാദിത്വമാണെന്നും തന്റേതല്ലെന്നുമാണ് പാലപ്പിള്ളി റെയ്ഞ്ചര്‍ പറഞ്ഞത്. കൂടാതെ ഒന്നര ലക്ഷം രൂപയോളം വിതരണം ചെയ്യാനുള്ള സ്ഥലത്ത് വെറും അര ലക്ഷം രൂപ മാത്രമാണ് ലഭ്യമാക്കിയതെന്നും ആര്.ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."