സമസ്‌ത ഇസ്‌ലാമിക് സെന്റര്‍ മലസ് ഏരിയ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
റിയാദ്: രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്‌ത ഇസ്‌ലാമിക് സെന്റര്‍ മലസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പ്രസിഡന്റ് സുലൈമാൻ വാഫി അധ്യക്ഷത വഹിച്ചു. ചെയർമാൻ സയ്യിദ് നാസർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സിക്രട്ടറി എ.യു സിദ്ധീഖ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പൗരത്വ ഭേദഗതി നിയമം വിവേചന പരമാണെന്നും ഭരണഘടനാ വിരുദ്ധവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി അസ്‌ലം അടക്കാത്തോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുജീബ് ഫൈസി ഉദ്‌ബോധന പ്രസംഗം നടത്തി. അബ്ദുൽ മജീദ് പയ്യന്നൂർ, അഷ്‌റഫ് വെള്ളപ്പാടം, ബഷീർ താമരശ്ശേരി പ്രസംഗിച്ചു. അബൂബക്കർ ഫൈസി വെള്ളില, ജബ്ബാർ മേലേതിൽ, അഷ്‌റഫ് തോട്ടപ്പായി, മുസ്‌തഫ വെല്ലൂരാൻ, കുഞ്ഞു മുഹമ്മദ്, മുനീർ വാഫി, ശൈഖ് അഷ്‌റഫ്, ഉമർ കോയ ഹാജി, സുബൈർ ആലുവ, സാലിം തൃക്കരിപ്പൂർ, മുഹമ്മദ് മണ്ണേരി, അബ്ദുൽ കരീം, കാസിം കാവുംപുറത്ത്, അബുസക്കീ അബ്ദുൾറഷീദ് തൃശൂർ, ജമാൽ അറക്കൽ, അബ്ദുൽ ലത്തീഫ് ഹാജി എന്നിവർ നേതൃത്വം നൽകി. ജനറൽ സിക്രട്ടറി സൈനുദ്ധീൻ അസ്അദി സ്വാഗതവും ഓർഗനൈസിംഗ് സിക്രട്ടറി ഷഹീർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."