പട്ടയമേള: 2,167 കുടുംബങ്ങള്‍ ഭൂവുടമകള്‍
കാസര്‍കോട്: സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പട്ടയമേള സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പട്ടയമേള റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ലയില്‍ വര്‍ഷങ്ങളായി തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിക്കാതിരുന്ന ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തി അവര്‍ക്ക് പട്ടയം ലഭ്യമാക്കാനാണ് മേള സംഘടിപ്പിച്ചത്. കൂടാതെ ജില്ലയിലെ വിവിധ വില്ലേജുകളില്‍ ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കനുവദിച്ച മിച്ച ഭൂമി പട്ടയങ്ങളും, വിവിധ ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിന്നും അനുവദിച്ച ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും മേളയില്‍ കൈമാറി. നാല് താലൂക്കുകള്‍, ലാന്‍ഡ് ട്രൈബ്യൂണല്‍, ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ എന്നിങ്ങനെ ആറ് പ്രത്യേക കൗണ്ടറുകളാണ് മേളയില്‍ സജ്ജീകരിച്ചത്. കാസര്‍കോട് താലൂക്കില്‍ 200, മഞ്ചേശ്വരം 316, ഹൊസ്ദുര്‍ഗ് 240, വെള്ളരിക്കുണ്ട് 120, എല്‍.ടി 1020, ദേവസ്വം 171, മിച്ചഭൂമി 100 എന്നിങ്ങനെ ആകെ 2167 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ 2018 ഫെബ്രുവരി വരെ ആകെ 3,352 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു ആമുഖ പ്രഭാഷണം നടത്തി. എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി. ബഷീര്‍, എ.ഡി.എം എന്‍. ദേവിദാസ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, സബ ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍, റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ പി.എ അബ്ദുല്‍ സമദ് സംബന്ധിച്ചു.
രണ്ടര വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ കൈമാറിയത് 5,519 പട്ടയങ്ങള്‍
കാസര്‍കോട്: അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയെന്ന സര്‍ക്കാര്‍ പദ്ധതിയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച് ജില്ല. രണ്ടര വര്‍ഷം കൊണ്ട് ജില്ലയില്‍ വിതരണം ചെയതത് 5,519 പട്ടയങ്ങള്‍.
ഭൂരഹിതരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂപ്രശ്‌നങ്ങള അടിയന്തിരമായി പരിഹരിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പേര്‍ക്ക് പട്ടയം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ 2017 മെയില്‍ നടത്തിയ മേളയില്‍ 2247 പട്ടയം വിതരണം ചെയ്തിരുന്നു.
തുടര്‍ന്ന് 2017 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1079 പട്ടയവും റവന്യൂ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 26 പട്ടയവും കൈമാറി. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പട്ടയമേളയില്‍ 2167 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ആകെ വിതരണം ചെയ്തത് 5,519 പട്ടയങ്ങളാണ്. ജില്ലയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.
ലാന്‍ഡ് ട്രിബ്യൂണലുകളില്‍ സാങ്കേതിക പ്രശ്‌നങ്ങളിലകപ്പെട്ട നിരവധി ഫയലുകള്‍ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇനിയും പട്ടയം ലഭിക്കാത്തവര്‍ക്കായി അടുത്ത മാസം പട്ടയമേള സംഘടിപ്പിക്കും.
പിന്നീട് വീണ്ടും അവശേഷിക്കുന്ന അര്‍ഹരെ കണ്ടെത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂണിലും പട്ടയമേള നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."