ബസ് ഷെല്‍ട്ടര്‍ കടമുറിയായി; പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് നവീകരിച്ചപ്പോള്‍ ശുചിമുറിയില്ല
പഴയങ്ങാടി: നവീകരണത്തിനുശേഷം തുറന്നെങ്കിലും അടിസ്ഥാനസൗകര്യമില്ലാതെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡ്. യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പിനുള്ള ബസ് ഷെല്‍ട്ടര്‍, ശുചി മുറി എന്നിവയൊന്നും ഒരുക്കാതെയാണു കഴിഞ്ഞദിവസം ബസ് സ്റ്റാന്‍ഡ് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. നവീകരണത്തിന്റെ പേരില്‍ ബസ് സ്റ്റാന്‍ഡ് മാസങ്ങളായി അടച്ചിട്ടിരുന്നു. എന്നാല്‍ പ്രവൃത്തി ഒച്ചിഴയുന്ന വേഗതയിലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് തിരക്ക് വര്‍ധിച്ചുവരുന്ന നഗരത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ ബസ് സ്റ്റാന്‍ഡ് നവീകരണം സാധ്യമായില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നേരത്തെ ശുചിമുറി, ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം എന്നിവ ഉണ്ടായിരുന്നു. എന്നാല്‍ കാത്തിരിപ്പ് കേന്ദ്രം അടച്ച് കച്ചവട മുറിയാക്കി. നാലുവര്‍ഷം മുന്‍പ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 6.35 ലക്ഷം രൂപാ ചെലവഴിച്ച് ബസ് സ്റ്റാന്‍ഡില്‍ ഷെല്‍ട്ടര്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ പേരില്‍ ഇതു പൊളിച്ച് നീക്കുകയായിരുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തിയിലൂടെ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ പാഴാവുകയാണ്. മാത്രമല്ല മാസങ്ങളായി അടച്ചിട്ട് നവീകരണം നടത്തിയെങ്കിലും ആവശ്യാനുസരണം ശുചിമുറി സജ്ജീകരിക്കാത്തതു പഴയങ്ങാടി നഗരത്തിലെത്തുന്ന യാത്രക്കാരെ വലയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."