വന്യമൃഗങ്ങളുടെ മാംസം വില്‍ക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു
മുണ്ടൂര്‍: പൊന്തക്കാടുകള്‍ തീയിട്ടും കുടുക്കുവച്ചും കാട്ടുപന്നികളെയും പിടികൂടി മാംസ വില്‍പന നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു. ചെറിയ കുറ്റിക്കാടുകളുടെ സമീപത്തെ വേലികളിലാണ് പല ഭാഗത്തായി കുടുക്കും കെണികളും വയ്ക്കുന്നത്.
പകല്‍ സമയം പൊന്തക്കാട്ടിലും മടകളിലും കഴിയുന്ന കാട്ടുപന്നികളെ തീയിട്ട് തുരുത്തി പിടിക്കുന്നത്. തീപടരുന്നതോടെ ഇവ കൂട്ടമായി ഓടി കെണിയില്‍പ്പെടും. തോട്ടമുടമകള്‍ പോലും അറിയാതെയാണ് ഇത്തരം കെണികള്‍ ഒരുക്കുന്നത്. കെണിയില്‍പ്പെട്ട് പിടയുന്ന പന്നിയെ സംഘം ഓടിയെത്തി വകവരുത്തും. സ്ഥലത്തു തന്നെ മാംസമാക്കി വില്‍പനയ്ക്ക് തയാറാക്കാനുള്ള സംവിധാനങ്ങളുമുള്ളതായി പറയുന്നു.
കഴിഞ്ഞ ദിവസം പകല്‍ സമയത്ത് ആളൊഴിഞ്ഞ തോട്ടത്തിനടുത്ത് പന്നി കമ്പിവേലിയില്‍ കുടുങ്ങി ചത്തിരുന്നു. മൂന്നു വയസു പ്രായമുള്ള പെണ്‍പന്നിയാണ് ചത്തത്. വനപാലകരെത്തി പരിശോധിച്ച് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ജഡം മറവുചെയ്തു. പന്നികളെ പിടികൂടുന്ന സംഘം പല ഭാഗത്തുമുള്ളതായി വിവരമുണ്ടെന്നറിഞ്ഞ് അന്വേഷണം നടത്തുമ്പോഴും സംഘങ്ങള്‍ സജീവമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."