HOME
DETAILS
MAL
നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടി
backup
January 08 2019 | 07:01 AM
തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരസ്ഥാപനങ്ങളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടി. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ വ്യാപാരസ്ഥാപനങ്ങളിലാണ് നഗരസഭാ അധികൃതര്‍ പരിശോധന നടത്തിയത്. 25 കടകളില്‍ നടത്തിയ പരിശോധനയില്‍ 11 കടകളില്‍ നിന്നായി 17 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടി.
നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടികൂടിയ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ആദ്യ പടിയായി പിഴയീടാക്കുമെന്നും തുടര്‍ന്നുനടക്കുന്ന പരിശോധനകളില്‍ തെറ്റ് ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ്് ചെയ്യുമെന്നും അധികാരികള്‍ പറഞ്ഞു. റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി ബൈജു, ജെ.എച്ച്.ഐമാരായ വി.വി മനോജ് കുമാര്‍, എം. ദിനേശന്‍, വി.പി അഫ്‌സില പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."