ആകാശച്ചെപ്പില്‍ ഒരു സൗരയൂഥം കൂടി; ഭൂമിയെ പോലെ ഏഴുഗ്രഹങ്ങളും
വാഷിങ്ടണ്‍: ആകാശച്ചെപ്പില്‍ ഒരു സൗരയൂഥം കൂടി. ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സൗരയുഥം കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ വെളിപെടുത്തി. ഒരു നക്ഷത്രത്തെ ചുറ്റുന്ന ഏഴു ഗ്രഹങ്ങളെയാണ് കണ്ടത്തിയിരിക്കുന്നത്. ട്രാപ്പിസ്റ്റ 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് കുഞ്ഞന്‍ നക്ഷത്രം നിലകൊള്ളുന്നത്. സൂര്യന്റെ വലുപ്പത്തില്‍ നിന്ന് പത്തുമടങ്ങ് ചെറിയ കുഞ്ഞന് സൂര്യന്റെ കാല്‍ ഭാഗം ചൂട് മാത്രമാണത്രേ ഉള്ളത്.
[caption id="attachment_248685" align="aligncenter" width="620"] ഗ്രഹത്തിന്റെ ഉപരിതലം[/caption]കൃത്യമായ പാതയിലൂടെയാണ് കുഞ്ഞന്‍നക്ഷത്രത്തെ ഗ്രഹങ്ങള്‍ ചുറ്റുന്നത്. ഏറ്റവുമടുത്ത ഗ്രഹം ഒരു കറക്കത്തിന് ഒന്നര ദിവസമെടുക്കുമ്പോള്‍ ഏഴാമന്‍ ഏതാണ്ട് 20 ദിവസമെടുത്താണ് കറക്കം പൂര്‍ത്തിയാക്കുന്നത്.
ഭൂമിയുടെത് പോലത്തെ പാറകളും മറ്റും നിറഞ്ഞ പ്രതലമാണ് ഏഴു ഗ്രഹങ്ങളുടേതും. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ ശക്തിപകരും. കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജലസാന്നിധ്യത്തിന് സാധ്യതയുണ്ടെന്നതും ശ്രദ്ധേയമാണ്.
സൗരയുഥത്തിന് പുറത്തുള്ള ചില സുപ്രധാന വിവരങ്ങള്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ദ്ധരാത്രി ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."