ബജറ്റ് സമ്മേളനത്തിന് തുടക്കമായി; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍
ബജറ്റ് സമ്മേളനത്തിന് തുടക്കമായി; നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാറിന് രൂക്ഷ വിമര്‍ശനം. നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കി. സഹകരണ മേഖല നിശ്ചലമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തീരുമാനം സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു. നികുതി വരുമാനം കുറഞ്ഞു. ഇത് സാധാരണനിലയിലാകാന്‍ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും അദ്ദേഹം നയപ്രഖ്യാപന സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ പി. സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമടക്കമുള്ളവര്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിനാണ് ബജറ്റവതരണം.
പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
പ്രധാന പ്രഖ്യാപനങ്ങള്‍
- 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും
- സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ ഒരുക്കും
- മാലിന്യ നിര്‍മാര്‍ജ്ജനം കാര്യക്ഷമമാക്കും
- സഹകരണമേഖലക്ക് ആവശ്യമായ പിന്തുണ നല്‍കും
- മെച്ചപ്പെട്ട പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്ര നിയമം
- ഭരണത്തില്‍ സുതാര്യത കാര്യക്ഷമത ഉറപ്പാക്കും.
- റബ്ബര്‍ നാളികേര വിലയിടവ് തടയാന്‍ പദ്ധതി
- റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും
- കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക പദ്ധതി.
- പ്രവാസി പുനരധിവാസം ഉറപ്പാക്കും
- നാല് ലക്ഷത്തിലധികം ഭവന രഹിതര്‍ക്ക് വീട്
- താലൂക്ക് തലത്തില്‍ വനിതാ പൊലിസ് സ്റ്റേഷനുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."