HOME
DETAILS

നീതിയില്ലാത്ത നിയമം

  
backup
January 20 2020 | 01:01 AM

todays-article-neethiyillatha-niyamam-20-01-2020

 

 

 

ഏതൊരു നിയമത്തിലും അത് നീതിയുക്തമോ നീതിരഹിതമോ ആവട്ടെ, രാഷ്ട്രീയവിവാദങ്ങള്‍, താത്വികമായ പര്യാലോചനകള്‍, നിയമത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയ അനുമാനങ്ങള്‍ എന്നിവയിലൂടെയെല്ലാം കടന്നുപോകുമെന്ന കാര്യം നിയമം എന്ന ആശയത്തോളം തന്നെ പഴക്കമുള്ളതാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട സിവില്‍ ഡിസ്ഒബീഡിയന്‍സ് എന്ന പ്രബന്ധത്തില്‍ ഹെന്റ്‌റി ഡേവിഡ് തോറ്യൂ പറയുന്നത്, ഒരുവ്യക്തിയും തന്റെ മനഃസാക്ഷിയെ ക്ഷയിപ്പിക്കാന്‍ ഒരു ഭരണകൂടത്തെയും അനുവദിക്കരുത് എന്നാണ്. മാത്രമല്ല, അനീതിയുടെ ഏജന്റുമാരായി മാറുന്ന ഒരു ഭരണകൂടത്തിനും മൗനാനുവാദം നല്‍കാതിരിക്കുക എന്നതും ഓരോ വ്യക്തിയുടെയും കടമകൂടിയാണ്. രാജ്യം നീതിരഹിതമായ ഒരു നിയമം നിര്‍മിക്കുകയാണെങ്കില്‍ ശരിയായ ഒരു പൗരന്റെ കടമയാണ് അത്തരം നിയമത്തെ പരസ്യമായി എതിര്‍ക്കുക എന്നത് എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. പിന്നീട് നിസ്സഹകരണം എന്ന ആശയത്തെ മഹാത്മാഗാന്ധിയും മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയറും കൂടുതല്‍ വ്യക്തതയോടെ പരിഷ്‌കരിച്ചെടുത്തു. സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍, അന്യായമായ നിയമങ്ങള്‍ക്കെതിരേ നിസ്സഹകരണ സമരമുറയെ ഒരു അധ്യാത്മിക ആയുധമായിട്ടാണ് ഇരുവരും ഉപയോഗിച്ചത്.
2019ലെ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഈ നിയമം നീതിയുക്തമല്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. മുനിസിപ്പല്‍ നിയമത്തിന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശത്തിന്റെയും സ്ഥാപകശിലകളായ ഇന്ത്യന്‍ ഭരണഘടനയുടേയും അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനത്തെയും ലംഘിക്കുന്നതാണ് ഈ നിയമം.
ഇന്ത്യയുടേത് ഒരു മതേതര ഭരണഘടനയാണ്. എല്ലാ പൗരന്‍മാര്‍ക്കും ചിന്തിക്കാനും, ആശയപ്രകടനം നടത്താനും വിശ്വസിക്കാനും ആരാധന നടത്താനും സ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും ചിന്തിക്കാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും ഭരണഘടനയുടെ 25ാം വകുപ്പ് ഓരോ ഇന്ത്യക്കാരനും അനുവാദം കൊടുക്കുന്നു.ഭരണഘടനയുടെ മൂന്നാംഭാഗത്തിലുള്ള പൊതുനിയമം, നീതി, ആരോഗ്യം എന്നിവയെല്ലാം എല്ലാവര്‍ക്കും ഒരേപോലെ അവകാശപ്പെട്ടതാണെും ചിന്തിക്കാനും മതങ്ങളില്‍ വിശ്വസിക്കാനും ആരാധിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കുന്നതുമാണ് അത്.
ഇന്ത്യന്‍ ഭരണഘടനയുടെ മതേതരനിര്‍മിതിയെ നിരാകരിക്കുന്നതാണ് 2019ലെ പൗരത്വ നിയമ ഭേദഗതി. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ നിയമം. 1950ല്‍ ഇസ്‌റാഈല്‍ പ്രഖ്യാപിച്ച തിരിച്ചുവരവിനുള്ള നിയമത്തെ ദ്യോതിപ്പിക്കുന്നതാണ് ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതി. ലോകത്തെവിടെയുമുള്ള ജൂത വംശജര്‍ക്ക് ഇസ്‌റാഈലിലേക്ക് തിരികെവന്നാല്‍ ഇസ്‌റാഈല്‍ പൗരത്വം നല്‍കുന്നതായിരുന്നു ആ നിയമം. നിലവിലെ വിവാദപരമായ ഇന്ത്യന്‍പൗരത്വ നിയമ ഭേദഗതിയിലൂടെ ഹിന്ദുക്കള്‍ക്ക് ഇന്ത്യ ഇസ്‌റാഈല്‍ പോലെയാവും.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ 15 പ്രകാരം ഒരു രാഷ്ട്രം ഓരോ മനുഷ്യനും അവകാശപ്പെട്ടതാണ്. അത് ആര്‍ക്കും തോന്നിയപോലെ എടുത്തുകളയാനാവില്ല. പൗരത്വം മാറ്റാനുള്ള അവസരം പോലും നിഷേധിക്കരുതെന്നാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം വ്യക്തമാക്കുന്നത്. യാതൊരു വേര്‍തിരിവുമില്ലാതെ വ്യക്തികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. മനുഷ്യാവകാശം പൂര്‍ണരൂപത്തില്‍ ലഭിക്കാനും ആസ്വദിക്കാനും കഴിയുന്നതിന് ആത്യന്തികമായി വേണ്ടകാര്യം വ്യക്തി നിയമപരമായി ഒരു രാജ്യത്തെ പൗരനായി ഇരിക്കുക എന്നതാണ്.
ആര്‍ക്കു മുന്നിലും അന്യാധീനപ്പെടാത്തതും, തുല്യവുമായ അവകാശങ്ങളും എല്ലാ മനുഷ്യരിലും അന്തര്‍ലീനമായ മഹത്വം തിരിച്ചറിയുന്നതുമാണ് ലോകത്ത് സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനം എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ(യു.ഡി.എച്ച്.ആര്‍) ആമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. ഓരോ മനുഷ്യനും ലോകത്ത് പിറന്നുവീഴുന്നതു സ്വാതന്ത്ര്യത്തോടെയാണ് എന്നാണ് യു.ഡി.എച്ച്.ആറിന്റെ ആര്‍ട്ടിക്കിള്‍ ഒന്ന് വ്യക്തമാക്കുന്നത്. അവകാശങ്ങളിലും അന്തസ്സിലും അവര്‍ തുല്യരാണ്. സാഹോദര്യത്തിന്റെ പാതയില്‍ ചരിക്കുവാന്‍ വേണ്ട വിവേകവും വിവേചനശക്തിയും അവര്‍ക്കുണ്ട്. പൗരത്വ നിയമ ഭേദഗതി 2019 മനുഷ്യനില്‍ അന്തര്‍ലീനമായ അന്തസ്സിനെയും തുല്യഅവകാശങ്ങളെയും നിര്‍ലജ്ജം ഉല്ലംഘിക്കുകയാണ്.
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുള്ള തുല്യഅവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എല്ലാവരും അര്‍ഹരാണെന്നാണ് ആര്‍ട്ടിക്കിള്‍ രണ്ടില്‍ പറയുന്നത്. അതായത്, വര്‍ഗത്തിന്റേയോ വംശത്തിന്റേയോ, വര്‍ണത്തിന്റെയോ, ലിംഗത്തിന്റേയോ, ഭാഷയുടെയോ, മതത്തിന്റേയോ,രാഷ്ട്രീയവും ദേശീയവും സാമൂഹികവുമായ അഭിപ്രായങ്ങളുടെ പേരിലോ, സ്വത്തിന്റെ പേരിലോ, ജനനത്തിന്റെ പേരിലോ മറ്റെന്തിന്റെ പേരിലും ആര്‍ക്കും സ്വാതന്ത്ര്യവും തുല്യഅവകാശങ്ങളും നിരാകരിക്കപ്പെടില്ല. ആര്‍ട്ടിക്കിള്‍ മൂന്ന് ഉറപ്പാക്കുന്നത് ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള, സ്വാതന്ത്ര്യത്തിനുള്ള, സുരക്ഷിതത്തിനുള്ള അവകാശമാണ്. എന്നാല്‍ ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതി, രാഷ്ട്രം എന്ന ഒരു പൗരന്റെ അവകാശത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുകയാണ്. പൗരത്വമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ മറ്റു അവകാശങ്ങളെ നമുക്ക് നേടിത്തരുന്നത്. അങ്ങിനെയെങ്കില്‍, ഏകപക്ഷീയമായ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള പൗരന്റെ അവകാശം റദ്ദാക്കപ്പെടും.
പൗരത്വ നിയമ ഭേദഗതി 2019 ഒരു സ്വേച്ഛസ്വഭാവം കൈവരിക്കുന്നത് അത് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ വിവേചനപരമായ വേര്‍തിരിവ് കാണിക്കാന്‍ തുടങ്ങുന്നിടത്താണ്. തുല്യതയില്‍ ഒരേയിടത്തുനില്‍ക്കുന്ന ഒരു ജനതയില്‍ ചിലരോട് ഈ നിയമം തിടുക്കത്തില്‍ അയവുകാണിക്കുമ്പോള്‍ മറ്റുകുറെ പേരോട് കാര്‍ക്കശ്യത്തോടെയാണ് പെരുമാറുന്നത്. ഇതൊരു വര്‍ഗീയ നിയമമാണ്. അത് ഭരണഘടന അനുവദിക്കുന്നില്ല. ആഗോള മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ ഏഴിനെയും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14നെയും 2019ലെ പൗരത്വ നിയമ ഭേദഗതി കൃത്യമായി ധിക്കരിക്കുകയാണ്.
യു.ഡി.എച്ച്.ആറിന്റെ ആര്‍ട്ടിക്കിള്‍ 9 വിവക്ഷിക്കുന്നത് ആരെയും ഏകപക്ഷീയമായി അറസ്റ്റുചെയ്യാനോ, തടവില്‍ വയ്ക്കാനോ, നാടുകടത്താനോ പാടില്ല എന്നാണ്. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്താവുന്ന യാതൊരു ഗതിയുമില്ലാത്ത പാവപ്പെട്ട ജനങ്ങളെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാന്‍ തയാറെടുക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം. ഏകപക്ഷീയമായ ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ തടങ്കല്‍പാളയങ്ങളിലേക്കയക്കുന്നത് തീര്‍ച്ചയായും സ്വേച്ഛമായ ഒരു നടപടിയാണ്. അത് ആര്‍ട്ടിക്കിള്‍ ഒന്‍പതിന്റെ പരസ്യമായ ലംഘനവുമാണ്. പൗരത്വ നിയമ ഭേദഗതി ഇസ്‌ലാം ഇതരവിശ്വാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. തന്നിമിത്തം അത് മുസ്‌ലിം മതവിശ്വാസികള്‍ക്ക് പലതും മുടക്കുന്നു. അതുകൊണ്ടുതന്നെ ഈ നിയമം യു.ഡി.എച്ച്.ആറിന്റെ ആര്‍ട്ടിക്കിള്‍ 18ന്റെയും ഇന്ത്യന്‍ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ന്റെയും പരസ്യമായ ലംഘനമാണ്.
പൗരത്വ നിയമ ഭേദഗതി ഹിറ്റ്‌ലറിന്റെ 1935ലെ ന്യൂറെംബെര്‍ഗ് നിയമങ്ങളുടെ ഭീകരമായ അനുകരണമാണ്. 1935 സെപ്റ്റംബര്‍ 15ന് നാസിപാര്‍ട്ടിയുടെ ന്യൂറെംബര്‍ഗ് റാലിയിലാണ് റെയ്ഷ്ടാഗ് ന്യൂറെംബെര്‍ഗ് നിയമങ്ങള്‍ പാസാക്കിയത്. ന്യൂറെംബെര്‍ഗ് നിയമങ്ങളില്‍ ഏറ്റവും പ്രധാനം റെയ്ഷ് പൗരത്വ നിയമമാണ്. അതുപ്രകാരം ജര്‍മന്‍ വംശജര്‍ക്കോ,അവരുടെ രക്തബന്ധത്തില്‍പ്പെട്ട ബന്ധുക്കള്‍ക്ക് മാത്രമേ റെയ്ഷിലെ പൗരനായിരിക്കാന്‍ അവകാശമുള്ളൂ. ശേഷിച്ചവരെ പൗരന്‍മാരല്ലാത്തവര്‍ എന്നപട്ടികയിലേക്ക് തരംതാഴ്ത്തി. 1935 നവംബര്‍ 26ന് റൊമാനിയന്‍ ജനതയെയും കറുത്തവര്‍ഗക്കാരെയും ഉള്‍പ്പെടുത്തി നിയമം വിപുലീകരിച്ചു.
ഇതേപോലെ മ്യാന്‍മര്‍ 1982ല്‍ കൊണ്ടുവന്ന പൗരത്വനിയമം റോഹിംഗ്യന്‍ ജനതയുടെ പൗരത്വം എടുത്തുകളയുന്നതായിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടിഷുകാര്‍ ആദ്യമായി മ്യാന്‍മറിനെ കൈയേറിയ 1824നുമുന്‍പ് മ്യാന്‍മറില്‍ സ്ഥിരതാമസമാക്കിയ ദേശീയ വംശങ്ങള്‍ക്കാണ് പൗരത്വം അനുവദിച്ചിരിക്കുന്നത്. തലമുറകളോളം മ്യാന്‍മാറില്‍ ജനിച്ചുവളര്‍ന്നിട്ടും, റോഹിംഗ്യന്‍ ജനതയെ ഔദ്യോഗികമായ തദ്ദേശീയ വംശമായി മ്യാന്‍മര്‍ ഭരണകൂടം അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ വളരെ അനായാസം അവരുടെ സമ്പൂര്‍ണ പൗരത്വവും എടുത്തുകളയുകയായിരുന്നു.
ന്യൂറെംബര്‍ഗ് നിയമങ്ങള്‍ കൂട്ടക്കൊലയിലും മ്യാന്‍മാര്‍ പൗരത്വ നിയമം ദാരുണമായ വംശഹത്യയിലുമാണ് അവസാനിച്ചത്. അതേ ചരിത്രം ഇന്ത്യയിലും ആവര്‍ത്തിക്കും. അടിമനിയമത്തിനെതിരേ പ്രതിഷേധിച്ച് പ്രാദേശികമായ വോട്ടുനികുതി നല്‍കാതെയിരുന്ന ഹെന്റ്‌റി ഡേവിഡ് തോറ്യൂവിനെ 1846ല്‍ മസാചൂസെയിലെ ജയിലിലടച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും പ്രമുഖ തത്വജ്ഞാനിയുമായ റാല്‍ഫ് വാള്‍ഡോ തോറ്യൂവിനെ ജയിലില്‍ സന്ദര്‍ശിക്കവേ ചോദിച്ചു, താങ്കള്‍ എന്താണിവിടെ കിടക്കുന്നത്? ഉടന്‍ തന്നെ തോറ്യൂവിന്റെ മറുപടി വന്നു,അതില്‍ എല്ലാം അടങ്ങിയിരുന്നു, എന്താണ് താങ്കള്‍ ഇവിടെയല്ലാതെയിരിക്കുന്നത്? തോറ്യൂ പറഞ്ഞതാണ് ശരി, എപ്പോഴാണ് ഒരു നിയമം നീതിയുക്തമല്ലാതെയാവുന്നത് അപ്പോഴെല്ലം ഒരു യഥാര്‍ഥ പൗരന്‍ കഴിയേണ്ട ശരിയായയിടം ജയിലുകളും തെരുവുകളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago