HOME
DETAILS

തുറമുഖങ്ങളില്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നങ്കൂരമിടാന്‍ പ്രത്യേക സ്ഥലമനുവദിക്കും

  
backup
February 23 2017 | 04:02 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3

 

ദോഹ: തുറമുഖങ്ങളില്‍ സ്വകാര്യ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നങ്കൂരമിടാന്‍ സ്ഥലം അനുവദിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. ഗതാഗത, കമ്യൂണിക്കേഷന്‍സ് മന്ത്രാലയം കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സമുദ്ര ഗതാഗത ആസൂത്രണവും വികസനവും സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

സ്വകാര്യകപ്പലുകളുടെയും ബോട്ടുകളുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവ നങ്കൂരമിടുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നത് ബോട്ട്, കപ്പല്‍ ഉടമകള്‍ക്ക് പലപ്പോഴും വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് സ്ഥലം നിര്‍ണയിച്ചുനല്‍കുന്നത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി രൂപീകരിച്ച കമ്മിറ്റി നിര്‍ദേശിച്ച വര്‍ക്കിങ് ഗ്രൂപ്പ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി പഠനം നടത്തുകയും ബെര്‍ത്തിങ് സ്ഥലം അനുവദിക്കുന്നതിന് കരട് പദ്ധതി തയാറാക്കുകയും ചെയ്തു.

അല്‍ റുവൈസ്, അല്‍ഖോര്‍, അല്‍ സാഖിറ, അല്‍ വഖ്‌റ തുറമുഖങ്ങളിലാണ് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നങ്കൂരമിടാന്‍ സ്ഥലം അനുവദിക്കുക. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഈ നാലു തുറമുഖങ്ങള്‍. പദ്ധതിക്ക് അനുമതി ലഭിക്കുകയും ബജറ്റ് കൃത്യമായി ലഭ്യമാക്കുകയും ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം നടപ്പാക്കല്‍ചുമതല മവാനി ഖത്തറി(ഖത്തര്‍ പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനി)ന് നല്‍കുകയും ചെയ്തതായും നാസര്‍ ഖാദര്‍ പറഞ്ഞു.

ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ പൊതുസ്വകാര്യ പങ്കാളിത്ത നയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു ടെണ്ടറിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തുടര്‍ന്ന് കരാറുകാരെ പ്രഖ്യാപിക്കും. ഒന്നരവര്‍ഷത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. ഉന്നതനിലവാരത്തിലുള്ള വസ്തുക്കളായിരിക്കും നിര്‍മാണത്തിനുപയോഗിക്കുക. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങളാണ് പദ്ധതി നടത്തിപ്പില്‍ പാലിക്കുന്നത്. മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായുള്ള കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും അനുവദിച്ച അതേ സ്ഥലമായിരിക്കില്ല സ്വകാര്യ കപ്പല്‍, ബോട്ടുടുമകള്‍ക്ക് നീക്കിവെയ്ക്കുക. അതിനടുത്തുള്ള സ്ഥലങ്ങളായിരിക്കും ലഭ്യമാക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം, മവാനി ഖത്തര്‍ എന്നിവയുമായി സഹകരിച്ച് പദ്ധതി വേഗത്തില്‍ നടപ്പാക്കും. സ്വകാര്യ കപ്പല്‍, ബോട്ടുടമകള്‍ക്ക് ആശ്വാസവും പരിഹാരവുമാകും ഈ നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago