HOME
DETAILS
MAL
യുപിയില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മകന് വെടിയേറ്റു
backup
February 23 2017 | 04:02 AM
ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി(എസ്.പി) സ്ഥാനാര്‍ഥിയുടെ മകന് അജ്ഞാതരുടെ വെടിയേറ്റു ഗുരുതര പരിക്ക്. മഹോഡ ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. എസ്പി സ്ഥാനാര്‍ഥി സിദ്ധ ഗോപാല്‍ സഹുവിന്റെ മകനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ നാലാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.
സംഭവത്തിന് പിന്നില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി(ബി.എസ്.പി) സ്ഥാനാര്‍ഥി അരിദര്മന് സിംഗിന്റെ മകന് ആണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു.
അതിനിടെ മഹോഡയില്‍ ബി.എസ്.പി- എസ്.പി പ്രവര്‍ത്തകര്‍തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."