HOME
DETAILS

ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ ഇല്ലെന്ന് പറയുമ്പോഴും വീണ്ടും ആഞ്ഞടിച്ച് സി.പി.എം

  
backup
January 20 2020 | 05:01 AM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കടുത്ത ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയെങ്കിലും സി.പി.എം. നേതാക്കളും ചില മന്ത്രിമാരും ഗവര്‍ണറെ കടന്നാക്രമിച്ച് ഇന്നലെയും രംഗത്തെത്തി. വ്യാപാരി വ്യവസായി സമിതി സമ്മേളനത്തില്‍ മന്ത്രി ഇ.പി ജയരാജന്‍ ഗവര്‍ണര്‍ക്കെതിരേ പറഞ്ഞപ്പോള്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
പല ഗവര്‍ണര്‍മാര്‍ക്കും ആര്‍.എസ്.എസ് ബന്ധമുണ്ടെന്നും അനാവശ്യമായി ആവശ്യമില്ലാത്ത സ്ഥലങ്ങളിലൊക്കെ കാര്യങ്ങള്‍ പറഞ്ഞ് ഗവര്‍ണര്‍ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുകയല്ല ചെയ്യേണ്ടതെന്നും ചിലപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ശരിയായി നിരീക്ഷിക്കാന്‍ കഴിയണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. രാജ്യം അപകടകരമായ അവസ്ഥയില്‍ സഞ്ചരിക്കുകയാണ്. തുടര്‍ച്ചയായ വര്‍ഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാറും ബി.ജെ.പിയും ശ്രമിക്കുന്നത്. കേരളത്തിന്റെ നിലപാടുകള്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്. എന്നാല്‍ ഇവിടെ ചിലരുടെ പ്രസ്താവനകള്‍ അപക്വമാണെന്നും ജയരാജന്‍ പറഞ്ഞു.
ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന വായിക്കണമെന്നും അതിന്റെ 131-ാം അനുച്ഛേദത്തില്‍, സംസ്ഥാന താല്‍പര്യം ഹനിക്കുകയാണെന്നു കണ്ടാല്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കോടതിയില്‍ പോകാനുള്ള അനുവാദം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നു സിതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമുണ്ടോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ഗവര്‍ണര്‍മാരുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും യെച്ചൂരി പറഞ്ഞു.
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് കോടിയേരി ഗവര്‍ണര്‍ക്കുനേരെ വിമര്‍ശനമുന്നയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമസഭയെയും സംസ്ഥാന സര്‍ക്കാരിനെയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പത്ത് ദിവസം മാത്രമം ശേഷിക്കേ അദ്ദേഹവുമായി ഏറ്റമുട്ടല്‍ വേണ്ടന്ന നിലപാടിലേക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്നും കേന്ദ്രത്തിനെതിരേ സര്‍ക്കാര്‍ കോടതിയില്‍ പോയ വിഷയത്തില്‍ വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞത്. അതേസമയം ഗവര്‍ണറും സര്‍ക്കാരിനെതിരായ നീക്കത്തില്‍നിന്നു പിന്നോട്ട് പോയിട്ടില്ലെന്നാണ് ഇന്നലെ അദ്ദേഹം നടത്തിയ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. സഭാ സമ്മേളനം അടുത്തിരിക്കേ സര്‍ക്കാരും പ്രധാന ഭരണകക്ഷിയായ സി.പി.എമ്മുമായി ഗവര്‍ണര്‍ നടത്തുന്ന രാഷ്ട്രീയ പോര് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago