ലോകത്തിലെ ഏറ്റവും വില കൂടിയ സ്വര്‍ണാഭരണപ്പെട്ടി ഖത്തറില്‍ വില്‍പ്പനയ്ക്ക്
ദോഹ: വൈരക്കല്ലുകളും മാണിക്യവും ഇന്ദ്രനീലവും കൊണ്ടലങ്കരിച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വര്‍ണാഭരണപ്പെട്ടി ഖത്തറില്‍ വില്‍പ്പനയ്ക്ക്. 35 ലക്ഷം ഡോളറാണ് മനോഹരമായ ഈ പെട്ടിയുടെ വില. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 14ാമത് ദോഹ ജ്വല്ലറി ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കൗതുകപ്പെട്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഫല്‍ര്‍ ഓഫ് എറ്റേണിറ്റി എന്നു പേരിട്ടിരിക്കുന്ന ആഭരണപ്പെട്ടി 18 കാരറ്റ് സ്വര്‍ണവും വെള്ളിയും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്ന് സ്വിസ് ഡയമണ്ട് കമ്പനിയായ മുആവദ് അറിയിച്ചു. വെള്ളയും മഞ്ഞയും വൈരക്കല്ലുകള്‍, വെള്ളയും പിങ്കും നിറങ്ങളിലുള്ള പുഷ്യരാഗക്കല്ലുകള്‍, ഇന്ദ്രനീലം തുടങ്ങിയ വിലകൂടിയ രത്‌നങ്ങള്‍ കൊണ്ടലങ്കരിച്ച പെട്ടിയില്‍ തീര്‍ത്തിട്ടുള്ള മൂന്ന് ഇതളുകള്‍ അനശ്വരമായ പ്രണയത്തെ സൂചിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും വില കൂടിയ നെക്ലേസ്(5.5 കോടി ഡോളര്‍), ഹാന്‍ഡ് ബാഗ്(38 ലക്ഷം ഡോളര്‍), അടിവസ്ത്രം(1.1 കോടി ഡോളര്‍ വിലയുള്ള ബ്രാ) എന്നീ റെക്കോഡുകളും മുആവദ് കമ്പനിക്കാണ്. എന്നാല്‍, ഇവ ദോഹയിലെ പ്രദര്‍ശനത്തില്‍ ഇല്ല.
10 രാജ്യങ്ങളില്‍ നിന്നുള്ള 400 ബ്രാന്‍ഡുകളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്. ഖത്തരി ഡിസൈനര്‍മാരും പ്രദര്‍ശനത്തിനുണ്ടെന്നുള്ളതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഫെബ്രുവരി 27 വരെ നടക്കുന്ന എക്ബിഷനില്‍ വെള്ളിയാഴ്ച ഒഴികെ ഉച്ച മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച 4 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. പ്രവേശനം സൗജന്യമാണ്. എന്നാല്‍, സന്ദര്‍ശകര്‍ ഖത്തര്‍ ഐഡിയോ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് ഹാളിലേക്ക് പ്രവേശിക്കും മുമ്പ് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്താല്‍ സമയം ലാഭിക്കാന്‍ സാധിക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."