HOME
DETAILS

ബി.ജെ.പി പത്ത് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; നാലെണ്ണം ഇനിയും ബാക്കി

  
backup
January 20 2020 | 05:01 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8

 

തിരുവനന്തപുരം: രൂക്ഷമായ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ പത്ത് ജില്ലകളിലെ മാത്രം പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന ഘടകം.
വി. മുരളീധരന്റെയും പി.കെ കൃഷ്ണദാസിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ അതിരൂക്ഷമായ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. പ്രഖ്യാപിച്ച പത്തില്‍ ഏഴിടവും കൃഷ്ണദാസ് പക്ഷം പിടിച്ചെടുത്തപ്പോള്‍ തിരുവനന്തപുരത്തും പാലക്കാട്ടും മാത്രമാണ് മുരളീധര പക്ഷം നേതാക്കള്‍ ജില്ലാ പ്രസിഡന്റുമാരായത്. കൊല്ലത്ത് ഗ്രൂപ്പുകളെ വെട്ടി ബി.ബി ഗോപകുമാര്‍ പ്രസിഡന്റായി.
തിരുവനന്തപുരത്ത് വി.വി രാജേഷും പാലക്കാട് അഡ്വ.ഇ. കൃഷ്ണദാസുമാണ് പ്രസിഡന്റുമാര്‍. പത്തനംതിട്ടയില്‍ അശോകന്‍ കുളനട, ഇടുക്കിയില്‍ കെ.എസ് അജി, തൃശൂര്‍ കെ.കെ അനീഷ്, കോഴിക്കോട് വി.കെ സജീവന്‍, വയനാട് സജി ശങ്കര്‍, മലപ്പുറം രവി തേലത്ത്, ആലപ്പുഴ എം.വി ഗോപകുമാര്‍ എന്നിവരാണ് മറ്റു പ്രസിഡന്റുമാര്‍.
ഗ്രൂപ്പ് പോര് രൂക്ഷമായ കാസര്‍കോട്, എറണാകുളം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് തീരുമാനം നീളുന്നത്.
ആര്‍.എസ്.എസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടും ഈ ജില്ലകളില്‍ ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലാ പ്രസിഡന്റുമാര്‍ക്കുള്ള വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചെങ്കിലും ഈ ജില്ലകള്‍ പിടിച്ചെടുക്കുകയെന്ന മുരളീധര പക്ഷത്തിന്റെ നീക്കമാണ് തടസത്തിനു കാരണമെന്നു പറയുന്നു.
ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന കടമ്പ പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിലേക്ക് പോകാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago