ചിന്നമ്മ ക്ഷീണിത; ഫാനും കിടക്കയും ആവശ്യപ്പെട്ട് വീണ്ടും ജയില്‍ അധികാരികള്‍ക്കു മുന്നില്‍
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും ജയില്‍ അധികാരികളുടെ മുന്നില്‍. ചിന്നമ്മ ക്ഷീണിതയാണ് അതിനാല്‍ ടേബിള്‍ ഫാന്‍, കിടക്ക, കട്ടില്‍, അറ്റാച്ച്ഡ് ബാത്ത്‌റൂം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജയില്‍ അധികൃതര്‍ക്ക് ശശികല അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അണ്ണാഡിഎംകെ കര്‍ണാടക യൂണിറ്റ് സെക്രട്ടറി വി പുഗഴെന്തി പറഞ്ഞു.
ക്ഷീണിതയാണെങ്കിലും ചിന്നമ്മ സുഖമായിരിക്കുന്നു. അവരുടെ പ്രമേഹവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണ്. അവര്‍ ജയില്‍ ജീവിതത്തോട് പൊരുത്തപ്പെട്ട് വരുന്നുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കാന്‍ ചിന്നമ്മ അപേക്ഷിച്ചിട്ടുണ്ട്. അവരുടെ അപേക്ഷ ജയില്‍ അധികൃതര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും പുഗഴെന്തി പറഞ്ഞു.
കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടിലെ ജയിലിലേക്ക് ശശികലയെ മാറ്റുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസാമി അടുത്ത ആഴ്ച്ച ശശികലയെ സന്ദര്‍ശിക്കുമെന്നും പുഗഴെന്തി കൂട്ടിചേര്‍ത്തു
അതേസമയം സുപ്രിംകോടതി ഉത്തരവിട്ട പത്ത് കോടി പിഴശിക്ഷ അടച്ചില്ലെങ്കില്‍ ശശികല 13 മാസം അധിക തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ജയില്‍ സൂപ്രണ്ട് നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."