HOME
DETAILS
MAL
കോണ്‍ഗ്രസും ബി.ജെ.പിയും തന്നെ പന്തുതട്ടുന്നു; ഇന്ത്യയിലേക്ക് വരില്ലെന്നും വിജയ്മല്യ
backup
February 23 2017 | 06:02 AM
ലണ്ടന്‍: ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ പന്തുതട്ടുകയാണെന്ന് പിടികിട്ടാപുള്ളിയായ വിവാദ മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യ തനിക്ക് സുരക്ഷിതമല്ല, അതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്നും മല്യ പറഞ്ഞു.
തന്നെ കൈമാറണമെന്ന് പറയാന്‍ ഇന്ത്യക്ക് അധികാരമില്ല. കോണ്‍ഗ്രസും ബി.ജെ.പിയും തന്നെ പന്തു തട്ടുന്നു. സിവില്‍ കേസുകള്‍ ക്രിമിനലാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യ പ്രകാരമാണെന്ന് വിജയ് മല്യ ബ്രിട്ടനിലെ സില്‍വര്‍ സ്റ്റോണില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
മല്യയെ കൈമാറാന്‍ ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച തുടരുന്നതിനിടെയാണ് മല്യ നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."