HOME
DETAILS

മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലെ അര്‍ബുദ രോഗികള്‍ തീരാ ദുരിതത്തില്‍

  
backup
January 08 2019 | 07:01 AM

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf

വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിയ്ക്കല്‍ കോളജില്‍ അര്‍ബുദ രോഗികള്‍ അനുഭവിയ്ക്കുന്ന ദുരിതവും വേദനയും കാണാതെ സര്‍ക്കാര്‍. മെഡിക്കല്‍ കോളജിന്റെ വികസനത്തിന് വേണ്ടി കോടികളുടെ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുമ്പോഴും അര്‍ബുദ രോഗവിഭാഗത്തില്‍ റേഡിയേഷന്‍ നടത്താന്‍ സേഫ്റ്റി ഓഫിസര്‍ ഇല്ലാത്തതാണ് കടുത്ത പ്രതിസന്ധി.
മറ്റ് മെഡിയ്ക്കല്‍ കോളജുകളില്‍ സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തിക ധാരാളം ഉണ്ടെങ്കിലും ഒരാളെ മുളങ്കുന്നത്ത് കാവിലേയ്ക്ക് മാറ്റി നിയമിയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന ആരോപണവും ശക്തമാണ്. തികഞ്ഞ അവഗണനയാണ് മെഡിയ്ക്കല്‍ കോളജിനോട് സര്‍ക്കാര്‍ പ്രകടിപ്പിയ്ക്കുന്നത്. നിരവധി അര്‍ബുദ രോഗികള്‍ ചികിത്സ ലഭിയ്ക്കാതെ മടങ്ങുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ചാകര കാലമാണ്. സാമ്പത്തിക ശേഷിയില്ലാത്തവര്‍ മരണത്തെ മുഖാമുഖം കാണുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. കഴിഞ്ഞ മൂന്നുമാസമായി റേഡിയേഷന്‍ ചികിസ മുടങ്ങി കിടക്കുമ്പോഴും ജില്ലയിലെ മൂന്നുമന്ത്രിമാരും ഈ കാര്യത്തില്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നാണ് പരാതി.
ഇതുമൂലം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിര്‍ധന രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സേഫ്റ്റി ഓഫിസറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിയ്ക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ഇന്നലെ മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു.  പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് ഇരച്ച് കയറിയായിരുന്നു ഉപരോധസമരം. ചര്‍ച്ചയില്‍ തനിയ്ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നും മന്ത്രിതലത്തിലാണ് നടപടി വേണ്ടതെന്നും പ്രിന്‍സിപ്പല്‍ ഡോ. എം.എ ആന്‍ഡ്രൂസ് സമരക്കാരെ അറിയിച്ചു. ഇത് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു.  ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു.  ജനദ്രോഹം നടത്തുന്ന മന്ത്രിമാരേയും വരും ദിവസങ്ങളില്‍ വഴിയില്‍ തടയുമെന്ന് രാജേന്ദ്രന്‍ അറിയിച്ചു. ബിജു കോലഴി അധ്യക്ഷനായി. സുരേഷ് അവണൂര്‍, ജയന്‍ മംഗലം, അഭിന്‍സ്, പ്രസാദ്, സതീശന്‍, രാധാകൃഷ്ണന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago