ജിയോയെ നേരിടാന്‍ ടെലനറിനെ വാങ്ങാനൊരുങ്ങി എയര്‍ടെല്‍
ന്യൂഡല്‍ഹി: ജിയോയുടെ സൗജന്യ സേവനങ്ങളെ നേരിടാന്‍ പരക്കം പായുകയാണ് ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി നോര്‍വേ ടെലികോം രംഗത്തെ വമ്പന്മാരായ ടെലനറിന്റെ ഇന്ത്യന്‍ യൂനിറ്റ് വാങ്ങാനൊരുങ്ങുകയാണ് എയര്‍ടെല്‍. ജിയോയുടെ വരവോടെ കൈപ്പിടിയില്‍ നിന്നും നഷ്ടമായ മാര്‍ക്കറ്റ് ഇതുവഴി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എയര്‍ടെല്‍. നിലവില്‍ എയര്‍ടെലിന് 269.40 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.
ടെലനറിനെ ഏറ്റെടുക്കുന്നതിലൂടെ 52.5 ദശലക്ഷം ഉപഭോക്താക്കള്‍ കൂടി എയര്‍ടെലിന്റെ ഭാഗമാകും.
നിലവില്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ ടെലനര് സേവനങ്ങള്‍ ലഭ്യമാണ്.
ജിയോയുടെ വരവോടെ ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലാണ് എയര്‍ടെലിന്റെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു.
ജിയോയെ നേരിടാനുള്ള ഇന്ത്യന്‍ ടെലികോം രംഗത്തെ രണ്ട് കമ്പനികള്‍ തമ്മില്‍ ലയിക്കുന്ന രണ്ടാമത്തെ നീക്കമാണിത്.
നേരത്തെ, ഐഡിയ വോഡഫോണുമായി ലയിക്കാന്‍ തീരുമാനമായിരുന്നു. ഇന്ത്യന്‍ ടെലികോം രംഗത്ത് ജിയോ ഉയര്‍ത്തിയ വെല്ലുവിളിയെ എങ്ങനെ അതിജീവിക്കാം എന്നുള്ള ചര്‍ച്ചയുടെ ഭാഗമായാണ് ഇന്ത്യയിലെ പ്രധാന മൊബൈല്‍ നെറ്റ്വര്ക്കുകള് പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."