ലക്ഷ്മി അമ്മയ്ക്ക് ഇനി ഭയമില്ലാതെ അടച്ചുറപ്പുള്ള വീട്ടില്‍ ഉറങ്ങാം
കല്‍പ്പറ്റ: എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് നിര്‍മിച്ച സ്‌നേഹവീട് പെരുന്തട്ടയിലെ ലക്ഷ്മി അമ്മയ്ക്ക് സമ്മാനിച്ചു. സ്‌നേഹ വീടിന്റെ താക്കോല്‍ദാനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് എന്‍.എസ്.എസ് യൂണിറ്റിനെ ആദരിച്ചു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ 'അഭയം' പദ്ധതിയുടെ ഭാഗമായാണ് അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ചു നല്‍കിയത്. ഇ.എം.എസ് ഭവന പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മാണം ഭര്‍ത്താവിന്റെ മരണം കാരണം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ദുര്‍ഘടമായ വഴിയിലൂടെ വീട് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ എത്തിച്ചു നല്‍കുന്നത് ശ്രമകരമായ പ്രവര്‍ത്തിയായിരുന്നു. സമര്‍പ്പിത സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച വോളണ്ടിയേഴ്‌സ് മാസങ്ങളായി വീടുപണി പൂര്‍ത്തിയാക്കാന്‍ ഉത്സാഹിച്ചു. തുടര്‍ന്ന് പെരുന്തട്ടയില്‍ നടന്ന എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയായിരുന്നു. എസ്.കെ.എം.ജെ സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ഏറ്റെടുത്ത ഈ സദുദ്യമം എന്തുകൊണ്ടും മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, രാധാകൃഷ്ണന്‍, ഉമൈബ മൊയ്തീന്‍കുട്ടി, ടി. മണി, എ. ഗിരീഷ്, എ.പി. ഹമീദ്, വിജയന്‍ ചെറുകര, കെ.ജി. രവീന്ദ്രന്‍, എം.ജെ ജോസഫ്, സി.എം ലതിക, എ. സുധാറാണി, സഫിയ അസീസ്, പി.സി. നാഷാദ്, ഷാജു കുമാര്‍, ബിനി, കെ.എസ് ശ്യാല്‍, റിഥിന്‍ കുര്യന്‍, ലക്ഷ്മി നിരഞ്ജന, യദുകൃഷ്ണന്‍, എം.ബി അഞ്ജന സംസരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."