'ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിവേചനം അനുഭവിച്ചു'- വെളിപെടുത്തലുമായി ഹോളിവുഡ് നടി
ലണ്ടന്‍: ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിവേചനം അനുഭവിച്ചെന്ന വെളിപെടുത്തലുമായി ഹോളിവുഡ് താരം ലിന്‍ഡ്സേ ലോഹന്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ചാണ് അവര്‍ക്ക് ഈ അനുഭവമുണ്ടായത്. പ്രമുഖ ബ്രിട്ടീഷ് ചാനലിന്റെ പ്രഭാത പരിപാടിക്കിടെയാണ് ലോഹന് ഇക്കാര്യം വെളിപെടുത്തിയത്.
ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പരിശോധനക്കിടെ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ അവരോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പാസ്പോര്ട്ടില് 'ലിന്‍ഡ്സേ ലോഹന്' എന്ന പേര് കണ്ടപ്പോള്‍ ഉദ്യോഗസ്ഥ തന്നോട് ക്ഷമാപണം നടത്തിയെന്നും അവര്‍ പറയുന്നു.
'വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥ ഹിജാബ് അഴിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാനത് അഴിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചടത്തോളം ഹിജാബ് അഴിക്കല്‍ ഒരു പ്രശ്നമായിരുന്നില്ല. എന്റെ സ്ഥാനത്ത് ഹിജാബ് അഴിക്കുന്നതില്‍ പ്രയാസപ്പെടുന്ന ഒരു സ്ത്രീയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്നത് എന്ന ഭയപ്പെടുത്തി. അത് എന്നില്‍ ഞെട്ടലുണ്ടാക്കി'. ലോഹന് പറഞ്ഞു.
ഇസ്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പഠിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നുമാണ് നടി മറുപടി നല്‍കിയത്. മതം മാറുക എന്നത് ഒരു രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. അതൊരു സംസ്കാരവും പരിശീലനവുമാണ്. ഖുര്‍ആന്‍ വായിക്കുന്നത് തനിക്ക് സമാധാനം നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഖുര്‍ആനുമായി നില്ക്കുന്ന ലോഹന്റെ ചിത്രം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."