HOME
DETAILS
MAL
ബി.എം.സി തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് മുന്നേറ്റം
backup
February 23 2017 | 07:02 AM
മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുമുള്ള(ബിഎംസി) വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ശിവസേനയ്ക്ക് മുന്നേറ്റം. അവസാനം പുറത്തുവന്ന വിവരങ്ങളനുസരിച്ച് ശിവസേന 80 സീറ്റുകളിലും ബി.ജെ.പി 50 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ഫലം പുറത്തുവന്ന നാലു സീറ്റുകളില്‍ മൂന്നിടത്ത് ശിവസേനയും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. കോണ്‍ഗ്രസ് 18 സീറ്റുകളിലും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പത്തു സീറ്റുകളും മുന്നിലാണ്.
മഹാരാഷ്ട്രയിലെ 10 നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ശിവസേനയ്ക്കും ബി.ജെ.പിക്കും നിര്‍ണായമായ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് മേല്‍ക്കൈ നേടാനായാല്‍ വലിയ രാഷ്ട്രീയ ചലനങ്ങള്‍ക്ക് സാധ്യയുണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."