പ്രകൃതിദുരന്തം: കര്‍ഷകരുടെ ദുരിതത്തിന് അറുതിയില്ല; വീടും സ്ഥലവും നഷ്ടമായവര്‍ക്കും തഥൈവ
കല്‍പ്പറ്റ: കാലവര്‍ഷത്തിനിടെ വെള്ളംകയറിയും മണ്ണിടിഞ്ഞും വിള നശിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണം എങ്ങുമെത്തിയില്ല.
പ്രകൃതിദുരന്തത്തില്‍ വീടും സ്ഥലവും നശിച്ചവരും ഗതികേടില്‍ തുടരുകയാണ്. പെരുമഴക്കാലത്ത് ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ 1008.64 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. വിളകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചുമാത്രം 1002.07 കോടി രൂപയാണ് നഷ്ടം. 1,00,060.7 ഹെക്ടറിലാണ് വിളനാശം സംഭവിച്ചത്. 82,100 കര്‍ഷകര്‍ കെടുതികള്‍ക്കിരയായി. ഇവരെല്ലാംതന്നെ അപേക്ഷിച്ചെങ്കിലും ഏകദേശം എട്ടു കോടി രൂപയാണ് ഇതിനകം നഷ്ടപരിഹാരമായി നല്‍കിയത്. കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് 17 കോടി രൂപയാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ ലഭിച്ചത്. ഇതില്‍ ഒന്‍പതു കോടി രൂപയും മുന്‍ വര്‍ഷങ്ങളിലെ വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനാണ് വിനിയോഗിച്ചത്. പ്രളയകാലത്തെ വിളനാശത്തിനും മറ്റും വിതരണം ചെയ്യുന്നതിന് കൂടുതല്‍ തുക അനുവദിക്കണമെന്ന ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്. നഷ്ടപരിഹാര വിതരണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്കു നല്‍കുമെന്നാണ് അധികൃതരുടെ പ്രതികരണം.
പ്രളയത്തില്‍ കൃഷിയിടങ്ങളില്‍ അടിഞ്ഞ മണ്ണും മണലും മാലിന്യവും നീക്കം ചെയ്യുന്നിന് കര്‍ഷകര്‍ക്ക് സഹായധനം അനുവദിച്ചിട്ടില്ല. കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതിന് 265 അപേക്ഷകളാണ് ലഭിച്ചത്. മണ്ണിടിഞ്ഞ് കൃഷിയിടം നശിച്ചതിന് പരിഹാരം തേടി 315 അപേക്ഷകളില്‍ പാതിയിലേറെയും തീര്‍പ്പാക്കിയെങ്കിലും കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിയില്ല. പ്രകൃതിദുരന്തത്തില്‍ നശിച്ച കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സഹായധനവിതരണവും നടന്നില്ല. കാര്‍ഷിക യന്ത്രങ്ങള്‍് നശിച്ച് 74 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്.
ജില്ലയില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും 104 കുടുംബങ്ങള്‍ക്കാണ് വീടും സ്ഥലവും നഷ്ടമായത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണ് ഇതില്‍ 30 കുടുംബങ്ങള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് ഓരോ കുടുംബത്തിനും സ്ഥലം വാങ്ങുന്നതിനും വീടു വയ്ക്കുന്നതിനും 10 ലക്ഷം രൂപ സഹായം ലഭിക്കണം. എന്നാല്‍ സഹായം ലഭിച്ചില്ലെന്നു പരാതിപ്പെടുന്ന കുടുംബങ്ങള്‍ നിരവധിയാണ്. സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് പ്രവൃത്തിയുടെ വിവിധ ഘട്ടങ്ങളിലായി നാലും ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ വാഗ്ദാനം. വീട് വയ്ക്കുന്നതിനുള്ള സ്ഥലം വാങ്ങി ആധാരം ചെയ്തതിന്റെ രേഖ ഹാജരാക്കിയശേഷമാണ് സഹായം ലഭിക്കുക. പൊതു വിഭാഗത്തില്‍പ്പെട്ട നിര്‍ധന കുടുംബങ്ങള്‍ക്ക് ഭൂമി വിലയ്ക്കു വാങ്ങി പ്രമാണങ്ങള്‍ ഹാജരാക്കാന്‍ കഴിയുന്നില്ല. ഭൂവുടമയും ഗുണഭോക്താവും കരാര്‍ ഉണ്ടാക്കി രേഖ ഹാജരാക്കിയാല്‍ തുക ഭൂവുടമയുടെ അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും പണം ലഭിക്കാതെ കരാറിലേര്‍പ്പെടാന്‍ ഭൂവുടമകള്‍ വിമുഖത കാട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."