' സ്ത്രീ പീഡനങ്ങള്‍ ഇനിയും ഉണ്ടാകും; കുറ്റവാളികള്‍ക്ക് യാതൊരു കുറവുമുണ്ടാകില്ല'
സഹപ്രവര്‍ത്തകയെ ശാരീരികമായി നഗരമധ്യേ ആക്രമിച്ചത് വലിയ വാര്‍ത്തയായി. കാരണം ഇവിടെ ഇര ഒരു ചലച്ചിത്ര നടിയാണു എന്നതാണ്.
എന്നാല്‍, ഇങ്ങിനെ പ്രശസ്തരല്ലാത്ത സ്ത്രീകള്‍ക്ക് നേരെ എത്രയോ ആക്രമണങ്ങളും പീഡനങ്ങളും ദിനംപ്രതി നമ്മുടെ നാട്ടില്‍
അരങ്ങേറുന്നുണ്ട്. ഇതില്‍ തെല്ലും അത്ഭുതപ്പേടേണ്ടതില്ല എന്നതാണു അതേ ദിവസത്തെ പത്രവാര്‍ത്ത നമ്മളോട് പറയുന്നത്
'കേരളത്തിലെ വിവിധ ജയിലുകളില്‍ കിടക്കുന്ന 1850 കുറ്റവാളികളെ വിട്ടയക്കാനുള്ള കേരള ഗവര്‍മെന്ററിന്റെ അപേക്ഷ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ പി.സദാശിവം ഒപ്പു വെക്കാതെ തിരിച്ചയച്ചു. ബലാല്‍സംഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍,
മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവര്‍,വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ കൂടാതെ ഭരിക്കുന്ന പാര്‍ട്ടിയിലുള്ളവരും വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്നവരും ഈ വിടുതല്‍ ലിസ്റ്റില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിസ്റ്റിലുള്ള പലരെയും വിട്ടയച്ചാല്‍ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകും എന്നു കണ്ടാണ് ഒരു മാസം മുന്‍പ് കേരള ആഭ്യന്തര വകുപ്പ് തയ്യാറാക്കി കാബിനറ്റ് കൂടി പാസാക്കിയതുമായ ഈ ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചത്. ഇങ്ങിനെയുള്ള ഒരു ലിസ്റ്റിനു
നിയമകാര്യ സെക്രട്ടറിയുടെ അംഗീകാരം വേണമെന്നിരിക്കെ അതില്ലാതെയാണ് ഈ ഫയല്‍ ഗവര്‍ണ്ണര്‍ക്ക് അയച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സാധാരണയായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പല്ലുകൊഴിഞ്ഞതോ കറവ വറ്റിയതോ ആയ ഒരാളെ ഏതെങ്കിലും സംസ്ഥാന ഗവര്‍ണ്ണറാക്കി
അയച്ച് അയാളെ കൊണ്ടുള്ള ശല്യം അവസാനിപ്പിക്കുകയാണ് പതിവ്. എന്നാല്‍, നീതിയെയും നിയമത്തെയും പറ്റി വകതിരിവുള്ള മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസുകൂടിയായിരുന്ന ഒരാളെയാണു കേരളത്തിന് ലഭിച്ചത് എന്നത് നമ്മുടെ ഭാഗ്യം.
ഇവിടെയാണു നമ്മുടെ രാഷ്ട്രീയ നേതൃത്വം നമ്മള്‍ സാധാരണക്കാര്‍ക്ക് ഉറപ്പു തരുന്ന സുരക്ഷിതത്വം എന്ന നുണ പൊളിയുന്നത്.
കുറ്റവാളികളെ ഉടന്‍ പിടികൂടും എന്നു ഭരിക്കുന്നവര്‍ നമുക്കുറപ്പു തരുമ്പോള്‍ തന്നെ 'നിങ്ങള്‍ തെല്ലും ഭയക്കേണ്ടതില്ല' എന്ന് ഒരു ഉറപ്പ്
കുറ്റവാളികള്‍ക്കും നല്‍കുന്നതിനെ എന്താണു പറയുക! അല്ലെങ്കില്‍ ഗവണ്‍മെന്റ് വെറുതെ വിടുന്ന തടവു പുള്ളികളുടെ പേരും അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവവും എന്തുകൊണ്ട് അവരെ വെറുതെ വിടുന്നു എന്നും പൊതുജനങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ കാണിക്കട്ടെ (ഇതും വിവരവകാശം തന്നെ) കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കില്‍ ഇന്നാട്ടിലെ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളത്? അപമാനിക്കപ്പെട്ട സ്ത്രീത്വത്തിനുവേണ്ടി പോരാടാന്‍ തീരുമാനിച്ച സഹപ്രവര്‍ത്തകക്ക് എന്റെ പൂര്‍ണ്ണ പിന്തുണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."