HOME
DETAILS
MAL
കര്‍ഷക കടാശ്വാസം: 61.69 ലക്ഷം രൂപ അനുവദിച്ചു
backup
January 08 2019 | 08:01 AM
കല്‍പ്പറ്റ:കടാശ്വാസത്തിനു വയനാട്ടില്‍നിന്നു ലഭിച്ച വ്യക്തിഗത അപേക്ഷകളില്‍ 142 അന്തിമ ഉത്തരവുകളിലായി കര്‍ഷക കടശാശ്വാസ കമ്മിഷന് ശുപാര്‍ശ ചെയ്ത 61,77,742 രൂപയില്‍ 61,69,841 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
സഹകരണ ബാങ്കുകളില്‍നിന്നെടുത്ത വായ്പകള്‍ കുടിശികയായവരാണ് കടാശ്വാസത്തിന് വ്യക്തിഗത അപേക്ഷ നല്‍കിയത്. കൃഷി ഡയരക്ടര്‍ തുക സഹകരണ സംഘം രജിസ്ട്രാറുടെ സ്പെഷല്‍ ടി.എസ്.ബി അക്കൗണ്ടില്‍ ലഭിക്കുന്ന മുറയ്ക്കു ബന്ധപ്പെട്ട ബാങ്കുകള്‍ക്കു ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."