HOME
DETAILS

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ധീര രക്തസാക്ഷിത്വത്തിന് 98 വര്‍ഷം

  
backup
January 20 2020 | 10:01 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b9%e0%b4%ae

 

കാളികാവ് (മലപ്പുറം): ബ്രിട്ടീഷ് സൈന്യത്തെ കിടുകിടാവിറപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ധീര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് 98 വര്‍ഷം.
ഖിലാഫത്ത് സമരനായകന്‍ ആലി മുസ്‌ലിയാരുടെ ശിഷ്യനായ കുഞ്ഞഹമ്മദ് ഹാജി, കിഴക്കന്‍ ഏറനാട് കേന്ദ്രമാക്കി രാജ്യം രൂപീകരിച്ചതോടെയാണ് ബ്രിട്ടീഷുകാരുടെ കണ്ണിലെകരടായത്. വലിയൊരു സൈന്യവും അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു.
കാളികാവ് കല്ലാമൂല ചീച്ചിപ്പാറയില്‍ കൂറ്റന്‍ പാറക്കടിയില്‍ ഒളിച്ചുതാമസിച്ചിരുന്ന കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. സൈന്യം ഒന്നടങ്കം പാറക്കെട്ട് വളയുകയായിരുന്നു. 1922 ജനുവരി അഞ്ചിന് ചീച്ചിപ്പാറയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നില്‍ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.
വാരിയംകുന്നത്തിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെയും സൈന്യത്തെയും തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പാണ്ടിക്കാട് കുളപ്പറമ്പിലും കരുവാരക്കുണ്ടിലും പട്ടാള ക്യാംപുകളും കാളികാവില്‍ പൊലിസ് സ്റ്റേഷനും ആശുപത്രിയും സ്ഥാപിച്ചിരുന്നു.
കെണിയൊരുക്കി പിടിച്ചപ്പോഴും ഹാജിയും സംഘവും സൈന്യത്തിനുനേരെ ചെറുത്തുനിന്നു. രണ്ട് പട്ടാളക്കാരടക്കം ആറുപേര്‍ കുത്തേറ്റ് മരിക്കുകയും കാളികാവിലെ പുത്തന്‍പുരക്കല്‍ കുഞ്ഞഹമ്മദ് കുട്ടി വെടിയേറ്റ് മരിക്കുകയും ചെയ്തു.
കുഞ്ഞഹമ്മദ് ഹാജിയുടെ ഒളിത്താവളമായിരുന്ന ചീച്ചിപ്പാറ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ അധീനതയിലുള്ള ചീച്ചിപ്പാറ ഹാജിയുടെ സ്മാരകമാക്കി മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago