ക്ഷേത്രങ്ങളിലും പള്ളികളിലും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
കേണിച്ചിറ: അതിരാറ്റുകുന്ന് ഗുരുമന്ദിരം, മണല്‍വയല്‍ ഗണപതിക്കല്ല് ക്ഷേത്രം, കല്ലുവയല്‍ ഗുരുമന്ദിരം, ചീയമ്പം കുരിശുപള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ രാത്രി 12.45 നാണ് ക്ഷേത്രങ്ങളുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. ഇതില്‍ ഗണപതിക്കല്ല് ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹെല്‍മറ്റ് ഉപയോഗിച്ചും തുണികൊണ്ടും മുഖം മറച്ചിട്ടുണ്ട്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഭണ്ഡാരം തുറക്കാനായത്.
ഇതിനിടയില്‍ റോഡിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ ഓടി മറയുന്ന രംഗവും കാണാം. അവസാനം പൊലിസ് പട്രോളിങ് വാഹനവും മോഷണസമയത്ത് കടന്ന് പോവുന്നുണ്ട്. ആയിരക്കണക്കിന് രൂപയും നാണയവും മോഷണം പോയതായി കണക്കാക്കുന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ കേണിച്ചിറ പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."