സുനി എത്തിയത് പള്‍സര്‍ ബൈക്കില്‍; കോടതിയില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
കൊച്ചി: നഗരത്തിലാകെ പൊലിസ് വല വിരിച്ചിട്ടും കോടതിയില്‍ നിന്നും സുനിയെ പിടികൂടിയത് നാടകീയമായി. പ്രമുഖ നടി ആക്രമിക്കപ്പെട്ട് ആറാം ദിവസമാണ് മുഖ്യ പ്രതിയായ പള്‍സര്‍ സുനി പൊലിസ് പിടിയിലാവുന്നത്. അതും കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ സിനിമയെ വെല്ലുന്ന രംഗങ്ങളിലൂടെയാണ് പൊലിസ് പിടികൂടിയത്.
കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോഴാണ് പ്രതികളെത്തിയത്. തമിഴ്നാട് രജിസ്ട്രേഷന് പള്‍സര്‍ ബൈക്കിലാണ് സുനിലും വിജീഷും എത്തിയത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് എറണാങ്കുളത്തപ്പന് ഗ്രൗണ്ടില്‍ വന്നിറങ്ങി മതില് ചാടി കോടതിവളപ്പിലേക്കെത്തി. തിരിച്ചറിയാതിരിക്കാന്‍ അഭിഭാഷകരുടെ വസ്ത്രത്തിന് സമാനമായി വെള്ള ഷര്‍ട്ട് ധരിച്ചാണ് ഇരുവരുമെത്തിയത്.അതുകൊണ്ട് തന്നെ കോടതിയ്ക്ക് പുറത്ത് കാവല്‍ നിന്നിരുന്ന പൊലിസിന് ഇവരെ തിരിച്ചറിയാനായില്ല. കോടതി മുറിയിലേക്ക് ഓടിക്കയറി ഇരുവരും പ്രതിക്കൂട്ടില്‍ കയറി നിന്നു. പിന്‍വശത്തെ വാതിലിലൂടെ ഇവര്‍ അകത്ത് കയറിയതോടെ അഭിഭാഷകര്‍ വാതില്‍ അടച്ചു.
എന്നാല്‍ വാതില്‍ തള്ളിത്തുറന്ന് അകത്തെത്തിയ പൊലിസ് ഇവരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."