HOME
DETAILS
MAL
രാജകീയ പദവികള്‍ ഉപേക്ഷിച്ച് ഹാരിയും മേഗനും
backup
January 20 2020 | 11:01 AM
ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന് മെര്‍ക്കലും രാജകീയ പദവികള്‍ ഉപേക്ഷിക്കുന്നതായി ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇരുവരും പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തന്റെ കൊച്ചുമകനും ഭാര്യയുമെടുത്ത തീരുമാനത്തെ താന്‍ അംഗീകരിക്കുന്നതായും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണക്കുന്നതായും രാജ്ഞി വ്യക്തമാക്കി. മാര്‍ച്ച് മാസത്തോടെയാണ് പുതിയ തീരുമാനം നടപ്പില്‍ വരിക. അതോടുകൂടി സൈനിക നിയമനം ഉള്‍പ്പടെയുള്ള ഔദ്യോഗിക ചുമതലകളില്‍നിന്നും ഇരുവരും മാറ്റി നിര്‍ത്തപ്പെടും. അതോടൊപ്പം ഇരുവരും ഇതുവരെ ചെലവഴിച്ച പണവും തിരികെ നല്‍കും. നിലവില്‍ മേഗന് മകന് ആര്‍ച്ചിക്കൊപ്പം കാനഡയിലാണുള്ളത്. പുതിയ പ്രഖ്യാപനം വന്നതോടെ ഹാരിയും കാനഡയിലേക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."