HOME
DETAILS
MAL
പൗരത്വ നിയമം അനാവശ്യം, പക്ഷേ ഇന്ത്യയുടെ ആഭ്യന്തര കാര്യം: ഷെയ്ഖ് ഹസീന
backup
January 20 2020 | 11:01 AM
ധാക്ക: ഇന്ത്യയുടെ പൗരത്വനിയമം അനാവശ്യമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്നാല്‍ അത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അവര്‍ പറഞ്ഞു. ഗള്‍ഫ് ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന.
അതൊരു അത്യാവശ്യമായ കാര്യമല്ല. പിന്നെന്തിന് ഇന്ത്യ ഗവണ്‍മെന്റ് അത് ചെയ്തുവെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ല. എന്നാല്‍, പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വിശദീകരിച്ചിരുന്നതായും അവര്‍ അറിയിച്ചു.
ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടന്നതായി രേഖകളൊന്നുമില്ല, പക്ഷേ ഇന്ത്യയിലെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."