HOME
DETAILS
MAL
ഷി ജിന്‍ പിങിന്റെ പേര് വിവര്‍ത്തനം ചെയ്തപ്പോള്‍ തെറി വാക്ക്; ഫേസ്ബുക്ക് മാപ്പ് പറഞ്ഞു
backup
January 20 2020 | 11:01 AM
നയ്പിദോ: ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ ഒരു പേരില്‍ ഒരുപാട് കാര്യങ്ങള്‍ ഇരിക്കുന്നുണ്ടെന്നേ ഇപ്പോള്‍ ഫേസ്ബുക്ക് പറയൂ. കാരണം ഒരു പേര് വിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റിയത് സാധാരണക്കാരുടെ പേരിന്റെയല്ല. ചൈനീസ് പ്രസിഡന്റിന്റെ പേര് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴാണ് തെറി വാക്കായത്.
ഷി ജിന്‍ പിങിന്റെ മ്യാന്മര് സന്ദര്‍ശനത്തിനിടെയാണ് സംഭവം. തെറി വാക്ക് പ്രത്യക്ഷപ്പെട്ടതാകട്ടെ ആങ് സാന്‍ സൂക്കിയുടെ ഔദ്യോഗിക പേജിലും. സംഭവം ഒരു പ്രാദേശിക മാധ്യമം കണ്ടെത്തി വാര്‍ത്തയാക്കുകയും ചെയ്തു. എന്തായാലും സംഭവത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക്. സാങ്കേതിക പിഴവാണെന്നാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിന്റെ വിശദീകരണം. ബര്മീസില്നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തിലെ പിഴവാണെന്നും അത് പരിഹരിച്ചെന്നും ഫേസ്ബുക്ക് അറിയിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ക്ഷമ ചോദിക്കുന്നതായും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."