'ഒതുക്കമുള്ള ഉദ്യാനം' ബഹ്‌റൈനില്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോ ആരംഭിച്ചു
മനാമ: 'ഒതുക്കമുള്ള ഉദ്യാനം' എന്ന പ്രമേയത്തില്‍ ബഹ്‌റൈനില്‍ ഇന്റര്‍നാഷണല്‍ ഗാര്‍ഡന്‍ ഷോയ്ക്ക് തുടക്കമായി.
ബഹ്‌റൈന്‍ രാജാവിന്റെ പത്‌നിയും നാഷണല്‍ ഇനീഷ്യേറ്റിവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ അധ്യക്ഷയുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫയാണ് ഷോ ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം 26വരെ നീണ്ടു നില്‍ക്കും.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. കാര്‍ഷിക വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പുവരുത്താനായി ചെറിയ സ്ഥലങ്ങള്‍ പോലും ഉദ്യാനങ്ങളും കൃഷിയിടങ്ങളുമാക്കി വികസിപ്പിക്കുക എന്നതിനാണ് ഇത്തവണത്തെ പ്രദര്‍ശനം മുന്‍തൂക്കം നല്‍കുന്നത്.
വീടിനോടു ചേര്‍ന്നുള്ള ഇടങ്ങളില്‍ എങ്ങനെ ചെടികള്‍ ഒരുക്കാമെന്ന കാര്യം വിശദീകരിക്കുന്ന സ്റ്റാളുമുണ്ട്. 7000 സ്‌ക്വയര്‍ മീറ്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 200ലധികം സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പൂച്ചെടികളും ഗാര്‍ഡന്‍ ഫര്‍ണിച്ചറും മറ്റും ലഭ്യമാണ്.
കാര്‍ഷിക മേഖലയിലുള്ള പ്രശസ്തരായ ഗവേഷകരും ആക്ടിവിസ്റ്റുകളൂം സാങ്കേതിക വിദഗ്ധരുമെല്ലാം പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്്. കാര്‍ഷിക മേഖലയിലെ പുതിയ പ്രവണതകളും സാങ്കേതിക വിദ്യകളും പ്രത്യേകം പ്രദര്‍ശനത്ിതല്‍ പരിചയപ്പെടുത്തും. ഇറ്റലി, ഹോളണ്ട്, ഫ്രാന്‍സ്, ഗ്രീക്ക്, സിംഗപ്പൂര്‍, തായ്വാന്‍, ജപ്പാന്‍, കാമറൂന്‍, ഉഗാണ്ട, ഇന്‍ഡോനേഷ്യ, സദി, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്‍, മൊറൊക്കൊ, യമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.
ഗാര്‍ഡന്‍ ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ക എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗാര്‍ഡന്‍ ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങങ്ങളും ഫോട്ടോസും www.bigs.com.bh എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."