HOME
DETAILS
MAL
നാഷണല്‍ ലോക് അദാമരലത്ത്
backup
June 10 2016 | 23:06 PM
വൈക്കം: വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഒന്‍പതിന് നാഷണല്‍ ലോക് അദാലത്ത് നടത്തും.നാഷണല്‍ ലീഗല്‍ സര്‍വീസസ് അഥോറിട്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് അദാലത്ത് നടത്തുന്നത്. വൈദ്യുതി, കുടിവെള്ളം, ടെലഫോണ്‍, പൊതുജനക്ഷേമകരമായ സേവനങ്ങള്‍ എന്നീ വിഷയങ്ങളിലുള്ള തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിനാണ് അദാലത്ത് നടത്തുന്നത്. ഈ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ജൂണ്‍ 20ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ടൗണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണമെന്നും, പരാതിക്കാര്‍ ജൂലൈ ഒന്‍പതിന് രാവിലെ 9.30ന് വൈക്കം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."