HOME
DETAILS
MAL
കായംകുളത്ത് ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരന് സമരാനുകൂലികളുടെ മര്‍ദ്ദനം
backup
January 08 2019 | 10:01 AM
കായംകുളം: കായംകുളത്ത് ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരന് സമരാനുകൂലികളുടെ മര്‍ദ്ദനം. കട തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് കടയിലെ ജീവനക്കാരനായ പീറ്ററിന് മര്‍ദ്ദനമേറ്റത്. ഇയാളെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തര്‍ക്കത്തെത്തുടര്‍ന്ന് അടച്ച ഫര്‍ണിച്ചര്‍ കട ജില്ലാ പൊലിസ് മേധാവി എസ് സുരേന്ദ്രന് നേരിട്ടെത്തി തുറപ്പിക്കുകയായിരുന്നു. കടയില്‍ അക്രമം നടത്തിയ നാലു പേര്‍ക്കെതിരെ കേസെടുത്തു.
സാധാരണ ജനജീവിതം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. പണിമുടക്കിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് കടകള്‍ അടക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്താല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കടകള്‍ തുറക്കുന്ന വ്യപാരികള്‍ക്കും വാഹനങ്ങള്‍ക്കും പൊലിസ് സംരക്ഷണം നല്‍കുമെന്നും ജില്ലാ പൊലിസ് മേധാവി എസ് സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."