രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയാന്‍ യുഎഇ ആസ്ഥാനമായി പുതിയ കൂട്ടായ്മ
ദുബൈ: സംഘടിത രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യുഎഇ ആസ്ഥാനമായി പുതിയ അന്താരാഷ്ട്ര കൂട്ടായ്മ. യൂറോപ്പിലും ആഫ്രിക്കയിലും ഗള്‍ഫിലുമുള്ള ഏഴ് രാഷ്ട്രങ്ങള്‍ ചേര്‍ന്നാണ് പുതിയ കൂട്ടായ്മ രൂപപ്പെടുത്തിയത്. യുഎഇയുടെ തലസ്ഥാനമായ അബൂദബിയായിരിക്കും സുരക്ഷാ സഖ്യത്തിന്റെ തലസ്ഥാനമെന്ന് സഖ്യരാഷ്ട്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ക്ക് സെയ്ഫ് ബിന്‍ സായിദ് ബിന്‍ ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.
ഫ്രാന്‍സ്, യുഎഇ, ഇറ്റലി, സ്‌പെയ്ന്‍, സെനഗല്‍, യു.കെ, ബഹ്‌റൈന്‍, മൊറോക്കോ എന്നിവയാണ് സഖ്യസേനയിലെ അംഗങ്ങള്‍. യുഎഇയും ഫ്രാന്‍സുമാണ് കൂട്ടായമയ്ക്ക് മുന്‍കൈയെടുത്തത്. സംഘടിതവും രാജ്യാന്തരവുമായ കുറ്റകൃത്യങ്ങള്‍ നേരിടുക, അവ മുന്‍കൂട്ടി തടയാനുള്ള നടപടികള്‍ സ്വീകരിക്കുക, സുരക്ഷാ സുസ്ഥിരത ഉറപ്പുവരുത്തുക, അതുവഴി ജനക്ഷേമം സാധ്യമാക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. പൊലിസ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണം സാധ്യമാക്കി രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും പിന്തുണ നല്‍കും. ഇതിനായി അംഗരാഷ്ട്രങ്ങള്‍ പരസ്പരം വിവരങ്ങള്‍ കൈമാറും. സുരക്ഷാ കാര്യങ്ങളില്‍ മികച്ച പരിശീലനങ്ങള്‍ സാധ്യമാക്കുകയും ഇതിനായി വിദഗ്ധ സഹായം പങ്കുവയ്ക്കുകയും ചെയ്യും.
എല്ലാ തരത്തിലുമുള്ള കുറ്റകൃത്യങ്ങളും തടയുന്നതിന് പ്രാദേശികമായും മേഖലാതലത്തിലും രാജ്യാന്തര തലത്തിലും യുഎഇ നിരന്തര പരിശ്രമത്തിലാണെന്ന് ഷെയ്ക്ക് സെയ്ഫ് പറഞ്ഞു.
സുരക്ഷ ഒരു അന്താരാഷ്ട്ര വിഷയമാണ് എന്നാണ് രാജ്യം മനസിലാക്കുന്നത്. സുരക്ഷാ രംഗത്തെ പുതിയ ഭീഷണികള്‍ കൂടുതല്‍ അന്താരാഷ്ട്ര മാനമുള്ളവയാണ്. അതിനാല്‍ അവയെ നേരിടാന്‍ രാജ്യാന്തര തലത്തിലുള്ള പരസ്പര സഹകരണം അത്യന്താപേക്ഷിതമാണ്. കുറ്റകൃത്യങ്ങള്‍ നേരത്തെയറിഞ്ഞ് തടയിടാന്‍ പൊലിസും സുരക്ഷാ സേനകളും സജ്ജരാകേണ്ടതുണ്ടെന്ന തിരിച്ചറിവാണ് ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര കൂട്ടായ്മയിലേയ്ക്ക് എത്തിച്ചത്. കുറ്റകൃത്യങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും സാധാരണക്കാരെയാണ്. അവര്‍ ആഭ്യന്തര സുരക്ഷയെയും തകര്‍ക്കും. അങ്ങനെ വന്നാല്‍ രാജ്യങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സാധിക്കുമെന്നതാണ് അത്തരക്കാരുടെ കണക്കുകൂട്ടലെന്നും അദ്ദേഹം വിശദീകരിച്ചു.
ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സെനഗല്‍ ആഭ്യന്തര മന്ത്രി അബ്ദുല്ല ദൗദ ദിയലോ, ഇറ്റലി പൊലിസ് സെന്‍ട്രല്‍ ഡയരക്റ്റര്‍ പെര്‍ഫെക്റ്റ് ഫിലിപ്പൊ ഡിസ്‌പെന്‍സ, സ്പാനിഷ് അംബാസഡര്‍ യൂജിനിയൊ സെലറിക്, മൊറോക്കോ ആഭ്യന്തര മന്ത്രി നൂറുദ്ദീന്‍ ബൂതായിബ് എന്നിവരും സഖ്യകക്ഷി രൂപീകരണ പ്രഖ്യാപനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."