നമ്മള്‍ അന്യഗ്രഹജീവികളാകുന്ന കാലം വരുമോ?
തൊണ്ണൂറുകള്‍ക്കു മുമ്പുതന്നെ ശാസ്ത്രജ്ഞന്‍മാര്‍ ആകാശത്തെ കുറിച്ച് സൂഷ്മപരിശോധന നടത്തിത്തുടങ്ങിയിരുന്നു. കെപ്ലറുടെ സ്‌പെയ്‌സ് ടെലസ്‌കോപ്പ് കണ്ടുപിടിത്തത്തോടെ ബഹിരാകാശത്തേക്കുള്ള ഒരു കിളിവാതിലാണ് തുറക്കപ്പെട്ടത്.
ആകാശച്ചെപ്പില്‍ ഒരു സൗരയൂഥം കൂടി; ഭൂമിയെ പോലെ ഏഴുഗ്രഹങ്ങളും
ഭൂമിയോടു സാദൃശ്യമുള്ള ഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരവേ കെപ്ലര്‍ 4000 ത്തോളം ഭൗമസമാനമായ ഗ്രഹങ്ങള്‍ കണ്ടെത്തി. പക്ഷേ അവയില്‍ 0.05 ശതമാനവും ജീവയോഗ്യമായിരുന്നില്ല. കാരണം ജലത്തിന്റെ കണികകളോന്നും അവിടെവിടെയും കണ്ടെത്താനായില്ല. മാത്രമല്ല അവയൊന്നും ഭൗമസമാനമായ സൗരയൂധത്തിലും ആയിരുന്നില്ല. 75 ശതമാനത്തോളം ഗ്രഹങ്ങളും നിഷ്പ്രഭമാണ്. കൂടാതെ പലതും ചെറുതും ചുവപ്പ് നിറമുള്ളവയുമാണ്.
എന്നാല്‍ അവയിലെ ആകാശത്തിന്റെ നിറവും കാറ്റിന്റെയും കാലാവസ്ഥയുടെയും സ്വഭാവവും തികച്ചും നമ്മില്‍നിന്നു വ്യത്യസ്തമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എവിടെയൊക്കെയോ സാമ്യതകളില്ലേയെന്നാണ് ശാസ്ത്രലോകം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്.
വളരെക്കാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആകാശഗംഗയ്ക്കു സമാനമായ എക്‌സോപ്ലാനെറ്റ് എന്ന മറ്റൊരു സൗരയൂധവും അതില്‍ ഭൂമിയോളം തന്നെ വലിപ്പമുള്ള ഏഴു ഗ്രഹങ്ങളും കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കേന്ദ്രനക്ഷത്രം ഭൗമസമാനമാണ്. ട്രാപ്പിസ്റ്റ്-1 എന്നു പേരു നല്‍കിയിരിക്കുന്ന ഈ ഗ്രഹത്തില്‍ വെള്ളം ഉണ്ടാവാം എന്നാണ് കരുതപ്പെടുന്നത്.
ഭൂമിയില്‍നിന്നു 39 പ്രകാശവര്‍ഷത്തോളം അകലെ സ്ഥിതിചെയ്യുന്ന ഈ സൗരയൂധത്തിലെ കാലാവസ്ഥയാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്. സൂര്യനോളം ചൂടില്ലാത്ത ട്രാപ്പിസ്റ്റ്-1 ഉം അതിനു ചുറ്റും ട്രാപ്പിസ്റ്റ്-1 നേക്കാള്‍ ചൂടുള്ള ഏഴു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് എക്‌സോപ്ലാനെറ്റ് സൗരയൂധം. ഈ ഏഴു ഗ്രഹങ്ങളിലും വെള്ളത്തിന്റെ സാനിധ്യമുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ജീവന്റെ സാധ്യതയും ഭാവിയില്‍ വ്യക്തമാകും. ഈ ഗ്രഹങ്ങളിലെവിടെയെങ്കിലും ജീവനുണ്ടെങ്കില്‍ ഭാവിയില്‍ നമ്മളെ അന്യഗ്രഹ ജീവികളായി കാണുന്ന കാലം വിദൂരമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."