'ഗള്ഫിലെവിടെയെങ്കിലും ബാനുണ്ടോ.. എന്നാല്‍, ബഹ്റൈനിലും വരണ്ട!'
#സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: ഏതെങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവേശന വിലക്കുള്ള വിദേശികള്‍ക്ക് ഇനി ബഹ്റൈനിലും പ്രവേശിക്കാനാകില്ലെന്ന് ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയം (എല്‍.എം.ആര്.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവേശന വിലക്കുള്ളവരുടെ വിരലടയാളം ബഹ്റൈനിലും ലഭ്യമാക്കുന്നതോടെയാണ് രാജ്യത്ത് നിയമം പ്രാബല്യത്തിലാകുന്നതെന്നും ഉസാമയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
2019 ജൂണ്‍ മുതല്‍ ഈ നിയമം ബഹ്റൈനില്‍ നടപ്പിലായേക്കുമെന്നും കഴിഞ്ഞ 11 വര്‍ഷത്തെ വിരലടയാള വിവരങ്ങള്‍ ഇതിനായി ശേഖരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ച്ചയില്‍ അഞ്ച് പേരെങ്കിലും സുരക്ഷാ കാരണങ്ങളുടെ പേരില്‍ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയാത്ത സംഭവങ്ങള്‍ ബഹ്റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രാജ്യനിയമങ്ങള്‍ അനുസരിക്കുന്നവരെ മാത്രമേ ബഹ്റൈനിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആരെങ്കിലും പ്രവേശന വിലക്ക് നേരിടുന്നുവെങ്കില്‍ അവര്‍ക്ക് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ തിരിച്ചു പോകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."