ദോഹയില്‍ വന്‍ ഇടിമുഴക്ക ശബ്ദം ഭീതിപരത്തി
ദോഹ: ബുധനാഴ്ച രാവിലെ 9 മണിയോടെ ഖത്തറില്‍ ഇടിമുഴക്കം പോലുള്ള ശബ്ദത്തെക്കുറിച്ച് ഊഹപോഹം പരക്കുന്നു. ഓള്‍ഡ് എയര്‍പോര്‍ട്ട് മുതല്‍ വെസ്റ്റ്‌ബേവരെയും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും ഉള്‍പ്പെടെ കേട്ട ശബ്ദം സെക്കന്റുകള്‍ മാത്രമാണ് നിലനിന്നത്. എന്നാല്‍ അതിഘോരമായ ശബ്ദം ചില വീടുകളെ വിറപ്പിക്കുക കൂടി ചെയ്തത് ജനങ്ങളെ ഭയചകിതരാക്കി.
സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ഖത്തര്‍ കാലാവസ്ഥാ വകുപ്പ് എന്നിവയൊന്നും സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതേക്കുറിച്ച് വിശ്വസനീയമായി പുറത്തുവന്നത് അതിവേഗത്തില്‍ സഞ്ചരിച്ച ഒരു വിമാനമാണ് ശബ്ദത്തിന് കാരണമാക്കിയതെന്നാണ്. സൂപ്പര്‍സോണിക് വിമാനങ്ങള്‍ അതിവേഗം കൈവരിക്കുന്ന സമയത്ത് വായുവിനെ കീറിമുറിക്കുമ്പോഴുണ്ടാകുന്ന പ്രത്യേക പ്രതിഭാസം ഇത്തരം ശബ്ദത്തിനും അന്തരീക്ഷത്തിലെ മാറ്റത്തിനും കാരണമാകാറുണ്ട്.
മേഖലയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക വിമാനത്താവളം ഖത്തറിലാണ്. ഖത്തറിനും അതിവേഗം സഞ്ചരിക്കുന്ന നിരവധി യുദ്ധ വിമാനങ്ങളുണ്ട്.
ശബ്ദത്തിന്റെ ഉറവിടം കെട്ടിട നിര്‍മാണത്തിന്റെതാണെന്നും ഭൂമികുലുക്കത്തിന്റേതാണെന്നും സോഷ്യല്‍ മീഡിയയിലും മറ്റും ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഭൂമി കുലുക്കത്തിന്റേതായ യാതൊരു സൂചനകളും ബുധനാഴ്ച ഖത്തറില്‍ രേഖപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."