HOME
DETAILS

സഊദിയിൽ വിദേശ നിക്ഷേത്തിൽ വൻതോതിൽ വർധനവ്; നിക്ഷേപത്തിൽ മുന്നിൽ ഇന്ത്യൻ കമ്പനികൾ

  
backup
January 20 2020 | 16:01 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ജിദ്ദ: സഊദിയിൽ കഴിഞ്ഞ വർഷം വൻതോതിൽ വിദേശ നിക്ഷേപം എത്തിയതായി ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. ആഗോള നിക്ഷേപ സംഗമം അടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചതിനാൽ 2018 നേക്കാൾ 2019 ൽ വിദേശ നിക്ഷേപത്തിൽ 54 ശതമാനം വർധന രേഖപ്പെടുത്തി. 1130 പുതിയ കമ്പനികൾക്കാണ് അതോറിറ്റി മുഖേന ലൈസൻസ് നൽകിയത്.
സഊദിയിൽ നിക്ഷേപത്തിന് തയാറായതിൽ ഇന്ത്യൻ കമ്പനികളാണ് മുന്നിൽ. തൊട്ടടുത്ത് അമേരിക്ക, ചൈന, ബ്രിട്ടൺ, ഫ്രാൻസ്, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുമുണ്ട്.
വ്യവസായം, നിർമാണം, ടെലി കമ്യൂണിക്കേഷൻ, വിവരസാങ്കേതിക വിദ്യ എന്നീ അടിസ്ഥാന വികസന മേഖലകളിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷം 193 നിർമാണ കമ്പനികൾ, 190 വ്യവസായ സ്ഥാപനങ്ങൾ, 178 ഐ.ടി കമ്പനികൾ എന്നിവയാണ് സഊദി വിപണിയിലേക്ക് പ്രവേശിച്ചത്.
2018 ൽ 30 ഇന്ത്യൻ കമ്പനികൾ സഊദിയിലെത്തിയപ്പോൾ 2019 ൽ അത് 140 ആയി ഉയർന്നു. 100 ബ്രിട്ടീഷ് കമ്പനികളും 82 അമേരിക്കൻ കമ്പനികളും ഇക്കാലയളവിൽ സഊദിയിലെത്തി. കഴിഞ്ഞ വർഷം അവസാന പാദത്തിലാണ് നിക്ഷേപ രംഗത്ത് മാറ്റങ്ങൾ പ്രകടമായത്. 2018 ൽ 238 കമ്പനികളുടെ സ്ഥാനത്ത് 2019 ൽ 305 കമ്പനികളാണ് സഊദിയിൽ നിക്ഷേപം നടത്തിയത്.
സ്വകാര്യ മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിപ്പിക്കുന്നതിനാൽ രാജ്യം വലിയ സാമ്പത്തിക വളർച്ചയിലേക്ക് മുന്നേറുകയാണെന്ന് ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ എൻജിനീയർ ഇബ്രാഹീം അൽഉമർ പറഞ്ഞു. സാങ്കേതിക വിദ്യയിൽ സഊദിവക്കരണവും വിവര കൈമാറ്റവും തൊഴിലവസരം സൃഷ്ടിക്കലുമാണ് വിദേശ നിക്ഷേപം സ്വീകരിക്കുന്നത് വഴി അതോറിറ്റി ആഗ്രഹിക്കുന്നത്.
30 ശതമാനം വിദേശ നിക്ഷേപകരും ദേശീയ സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അത് കാരണം പ്രാദേശിക നിക്ഷേപകരും കൂടുതൽ പണമിറക്കാൻ തയാറാകുന്നുണ്ട് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago