HOME
DETAILS
MAL
'ഫാസിസ്റ്റ് ഭരണത്തില്‍ മുസ്ലിം ലീഗിന്റെ പ്രസക്തി'
backup
February 23 2017 | 18:02 PM
മതേതര ജനാധിപത്യ ഇന്ത്യയുടെ പൈതൃകത്തെ ചോദ്യംചെയ്തു വര്‍ഗീയ ഏകാധിപത്യ സ്വഭാവത്തോടെ ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പല മുഖങ്ങളും കുറഞ്ഞ കാലയളവിനുള്ളില്‍ വ്യക്തമായി. തീന്മേശ മുതല്‍ ഐ.സി.യു വരെ ഫാസിസം കഴുകനെപ്പോലെ ഭീതിപ്പെടുത്തുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും പ്രത്യേകിച്ചു മുസ്ലിംകള്‍ക്കെതിരേയും നടക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരേ ഉറക്കെ ശബ്ദിക്കാന്‍ പല രാഷ്ട്രിയപ്പാര്‍ട്ടികളും മടിച്ചുനില്‍ക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ അടിയുറച്ചു ജനാധിപത്യമാര്‍ഗത്തിലൂടെ ഇരകളോടൊപ്പം നിലകൊള്ളാന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനെ ദേശീയാടിസ്ഥാനത്തില്‍ ശക്തിപ്പെടുത്തുകയാണ് ഏക പോംവഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."