അലന്‍ ശുഹൈബിന്റെയും, താഹയുടെയും വീടുകള്‍ എം.കെ മുനീര്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: യു.എ.പി.എ ചുമത്തി ജയിലിലടച്ച അലന്‍ താഹ, ശുഹൈബ് എന്നീ ചെറുപ്പക്കാരെ കറിച്ച് മുന്‍വിധിയോടെ മാവോയിസ്റ്റുകളെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെയും, പി.ജയരാജന്റെയും, ഇടപ്പെടല്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍.എം.എല്‍.എ.അലന്‍ ശുഹൈബിന്റെയും, താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മുനീര്‍.കോടതി വിധി പറയേണ്ട കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിലൂടെ കേസ് തന്നെ വിധിയായതിന് തുല്യമാണ്.മുഖ്യമന്ത്രിയുടെയും ചില സി.പി.എം.നേതാക്കളുടെയും നിലപാടിന് പിന്നില്‍ ചില നിഗൂഡതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. കേസിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ട് വരാന്‍ യു.ഡി.എഫ്.ഗൗരവമായി ഇടപ്പെടും, ഇത് മായി ബെന്ധപ്പെട്ട് ഇന്ന് കോഴിക്കോട്ടെത്തുന്ന പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമായും, മറ്റ് യു ഡി.എഫ്. നേതാക്കളമായും അലോചിച്ച് തീരുമാനമെടുക്കുമെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."