ഉത്തരേന്ത്യന്‍ തെരുവ് ഫാഷിസം കേരളത്തിലേക്കും ? പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കാന്‍ വിസമ്മതിച്ച ദര്‍സ് വിദ്യാര്‍ഥി ക്രൂരമര്‍ദ്ദനത്തിനിരയായി
.ഒറ്റപ്പാലം: പൗരത്വ നിയമം അംഗീകരിക്കണമെ് ആവശ്യപ്പെട്ടു സംഘ്പരിവാര്‍ നടത്തിയ അക്രമത്തില്‍ പതിനേഴുകാരനു പരുക്കേറ്റു. ചെറുതുരുത്തി നെടുമ്പുറം കാരാഞ്ചേരി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുബാറക്ക് (17) ആണ് പരുക്കുകളോടെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള നിസ്‌കാര പള്ളി പരിസരത്തുവച്ച് ഇന്നലെ ഉച്ചക്ക് രണ്ടരക്കാണ് സംഭവം
[video width="220" height="400" mp4="http://suprabhaatham.com/wp-content/uploads/2020/01/getfvid_84364338_605039250282956_6720457017359597568_n.mp4"][/video]
. കോഴിക്കോട് ചാലിയം പള്ളി ദര്‍സില്‍ പഠിക്കു പ്ലസ്ടു വിദ്യാര്‍ഥിയായ മുബാറക്ക് കോഴിക്കോട്ടേക്ക് പോകാനായി ഷൊര്‍ണൂരില്‍ എത്തിയതായിരുു. മുബാറക്കിനെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചശേഷം പിതാവ് വീ'ിലേക്ക് മടങ്ങിയിരുു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള നിസ്‌കാര പള്ളിയില്‍ കയറി പുറത്തിറങ്ങിയ മുബാറക്കിനെ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ കാമറ ഓഫ് ചെയ്ത് പൗരത്വ നിയമം അംഗീകരിക്കുതായി പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു വിസമ്മതിച്ച മുബാറക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ അക്രമിസംഘം കുട്ടിയെ തടഞ്ഞു നിര്‍ത്തി വടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുു. കരഞ്ഞ് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ അക്രമിസംഘം വാഹനത്തില്‍ രക്ഷപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെ സ്റ്റാളുകളില്‍ ജോലിചെയ്യു മുബാറക്കിനെ പരിചയമുള്ള അയല്‍വാസി പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. അക്രമിസംഘത്തിന്റെ മര്‍ദനത്തില്‍ കൈകാലുകള്‍ക്ക് പരുക്കേറ്റ മുബാറക്കിനെ പിതാവാണ് ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."