കരിപ്പൂരിനോടുള്ള അവഗണന: വ്യോമയാന മന്ത്രിയുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: അനുകൂല സാഹചര്യത്തിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്ത നടപടിയില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തി വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ഹജ്ജ് കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരുമായി മുസ്ലിം ലീഗ് , യൂത്ത് ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനും തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കരിപ്പൂരിലെ എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കുന്നതിനും അടിയന്തര നടപടി കൈക്കൊള്ളാന്‍ തയാറാകണമെന്ന് ഇരുവരോടും നേതാക്കള്‍ ആവശ്യപ്പെട്ടു.
താല്‍ക്കാലികമായി എംബാര്‍ക്കേഷന്‍ കേന്ദ്രം കൊച്ചിക്കു മാറ്റിയ നടപടി ഇത്തവണയും തുടരുന്നത് ന്യായീകരിക്കാനാവില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി. കെ. ഫിറോസ്, എന്നിവരും കെ.എം.സി.സി നേതാക്കളും മന്ത്രിമാരെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."