HOME
DETAILS

ലോകചരിത്രത്തോട് നമ്മെ ചേര്‍ത്തുനിര്‍ത്തിയൊരാള്‍

  
backup
January 21 2020 | 02:01 AM

delhi-notes-21-jan-2020

 


ഒന്നാം ലോകയുദ്ധത്തിലെ ലോറന്‍സ് ഓഫ് അറേബ്യയുടെ പടയോട്ടത്തിന്റെയും ഗാലിപ്പോളി യുദ്ധത്തിന്റെയും യൂറോപ് അറബ് ലോകത്തോട് ചെയ്ത കൊടിയ വഞ്ചനയായ സൈക്ക്പിക്കോ കരാറിന്റെയും കാലത്തേക്ക് ഏറനാടില്‍ നിന്നൊരാളെ ചേര്‍ത്തുവയ്ക്കാന്‍ കഴിയും വിധം ചരിത്രം കൊണ്ട് സമ്പന്നരാണ് നമ്മള്‍. മറ്റൊരു രക്തസാക്ഷി ദിനത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഓര്‍ക്കപ്പെടേണ്ടത് മരണമുഖത്തും അദ്ദേഹം കാട്ടിയ അസാധാരണമായ ധീരതകൊണ്ട് മാത്രമല്ല, നമ്മെ ലോക ചരിത്രത്തോടൊപ്പം അദ്ദേഹം ചേര്‍ത്തു നിര്‍ത്തിയെന്ന കാരണം കൊണ്ടുകൂടിയാവണം. രണ്ടു ദിശയില്‍ ജീവിച്ചവരായിരുന്നു ലോറന്‍സ് ഓഫ് അറേബ്യ എന്ന പേരില്‍ പ്രശസ്തനായ ബ്രിട്ടിഷ് സൈനിക ഓഫിസര്‍ തോമസ് എഡ്വാര്‍ഡ് ലോറന്‍സും മലബാര്‍ സമരനായകന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. എന്നാല്‍ അവര്‍ ഒരേ കാലത്തെ ചരിത്രമാണ്.
ഒന്നാംലോകയുദ്ധത്തില്‍ അറബ് പോരാളികളെ സംഘടിപ്പിച്ച ഇസ്‌ലാമിക് തുര്‍ക്കിയുടെ നിയന്ത്രണത്തിലായിരുന്ന തുറമുഖ നഗരമായ അഖബയും തുടര്‍ന്ന് അറേബ്യയിലെ സ്വപ്നഗരമായ ദമസ്‌കസും കീഴടക്കിയ ലോറന്‍സ് ഇസ്‌ലാമിക ഖിലാഫത്തിനെതിരേ യുദ്ധം നയിക്കുകയും പിന്നാലെ ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിടുകയും ചെയ്തു. അതിന് പിന്നാലെ അതിനെതിരായി രൂപം കൊണ്ട ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് മലബാറില്‍ ബ്രിട്ടിഷ് സര്‍ക്കാറിനെതിരേ യുദ്ധം ചെയ്യുകയും സ്വതന്ത്ര മലയാളനാടെന്ന രാഷ്ട്രം സ്ഥാപിക്കുകയും ചെയ്ത നേതാവായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
ജന്മിമാരുടെ അതിക്രമക്കാലത്ത് കുടിയാന്‍മാരുടെ കാര്‍ഷിക സമരത്തിന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നേതൃത്വം നല്‍കി. മതവും ജാതിയും നോക്കാതെ സഹജീവികളോട് അനുകമ്പ കാട്ടി. എത്രമാത്രം രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയായിരുന്നു അവരെന്നോര്‍ക്കണം. ഗാലിപ്പോളി യുദ്ധവും തുര്‍ക്കിയിലെ മുസ്തഫ കെമാല്‍ പാഷയുടെ ഉദയവും വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ വീഴ്ചയും കണ്ട ചരിത്രസമ്പന്നമായ ഒന്നാം ലോകയുദ്ധ കാലത്തെ അഭിമാനകരമായ ചരിത്രത്തിന്റെ ഭാഗമായിരുന്നു അദ്ദേഹമെന്ന് ആരുമോര്‍ക്കാറില്ല. എന്നാല്‍ മറവിക്ക് വിട്ടുകൊടുക്കേണ്ട ചരിത്രമല്ല അത്.
രാഷ്ട്ര പ്രഖ്യാപനത്തിന് ഏതാനും ദിവസം മുമ്പ് മഞ്ചേരി കവലയില്‍ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സര്‍ക്കാറിന്റെ മാര്‍ഷല്‍ ലോ ആയാണ് കണക്കാക്കുന്നത്. ഒരു കാളവണ്ടിയില്‍ കയറി നിന്ന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രസംഗത്തിലെ പ്രധാനഭാഗം ഇങ്ങനെയാണ്: 'ഏറനാട്ടുകാരെ, നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായിത്തീര്‍ന്നിരിക്കുന്നു. ബ്രിട്ടിഷ് സര്‍ക്കാറാണതിന് കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സില്‍ബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരുമാണത് ചെയ്യുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ബ്രിട്ടിഷ് സര്‍ക്കാറിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ഏതു മതക്കാരായിരുന്നാലും നിര്‍ദ്ദയമായി അവരെ ശിക്ഷിക്കും.ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും. ഇത് മുസ്‌ലിം രാജ്യമാക്കാന്‍ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്. അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുത്. അവരും നമ്മേപ്പോലെ കഷ്ടപ്പെടുന്നവരാണ്. ആരും പട്ടിണി കിടക്കരുത്. പരസ്പരം സഹായിക്കുക. തല്‍ക്കാലം കൈയിലില്ലാത്തവര്‍ ചോദിച്ചാല്‍, ഉള്ളവര്‍ കൊടുക്കണം. കൊടുക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതിന്റെ പേരില്‍ കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവര്‍ക്ക് ആഹാരം നല്‍കണം. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം. വേണ്ടിവന്നാല്‍ നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാന്‍ നാം തയാറാണ്.' വാരിയന്‍കുന്നന്‍ പറയുമ്പോള്‍ വലിയൊരു ആള്‍ക്കൂട്ടം ആര്‍പ്പുവിളികളുമായി അദ്ദേഹത്തിന് പിന്തുണയര്‍പ്പിച്ചിരുന്നു.
ചരിത്രം ഓരോരുത്തരെയും അവരുടെ സ്വത്വത്തോട് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തും. അത് പുതിയ പ്രതീക്ഷകള്‍ പകരും. ഓരോ പ്രതിസന്ധിയുടെ കാലത്തും ഈ ചരിത്രമാണ് വഴികാട്ടുക. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണത്തിന് ശേഷവും വഴികാട്ടിയ നേതാവായിരുന്നു വാരിയന്‍ കുന്നന്‍. വായിച്ചറിഞ്ഞത് മാത്രമല്ല, കേട്ടറിഞ്ഞതും ചരിത്രമാണ്. വാരിയന്‍ കുന്നന്റെ ചരിത്രം കേട്ടറിയാത്തവരുണ്ടാവില്ല. എല്ലാം എഴുതിവക്കപ്പെട്ടിട്ടില്ല. എണ്‍പതുകളിലെ വെളിച്ചമില്ലാത്ത രാത്രികളില്‍ കത്തിച്ചുവച്ച മണ്ണെണ്ണ വിളക്കിനരികില്‍ ജിന്നുകളുടെയും കുട്ടിച്ചാത്തന്റെയും പേടിപ്പിക്കുന്ന കഥകള്‍ക്കൊപ്പമാണ് കുട്ടിക്കാലത്ത് വല്യുമ്മയില്‍ നിന്ന് നമ്മുടെ രക്തസാക്ഷികളുടെ കഥ കേള്‍ക്കുന്നത്. തറവാട്ടു വീട്ടിലെ വലിയ ചീപ്പിട്ടു പൂട്ടുന്ന തടിയന്‍ വാതിലിലെ അസാധാരണമായ പാടുകള്‍ ചൂണ്ടി പറഞ്ഞു: 1921ലെ യുദ്ധകാലത്ത് ബ്രിട്ടിഷ് പട്ടാളക്കാര്‍ വലിയ കുന്തം കൊണ്ട് കുത്തിയ പാടുകളാണത്. വീടു കുത്തിത്തുറക്കാന്‍ നോക്കിയതാണ്, നടന്നില്ല. ഒടുവില്‍ മറ്റു വീടുകള്‍ക്കൊപ്പം നമ്മുടെ വീടും കത്തിച്ചു. വീടു മുഴുവനായി കത്തിയിട്ടും ഈ വാതിലും ചേര്‍ന്നു നില്‍ക്കുന്ന ജനലും ബാക്കിയായി. താഴേക്ക് തുറക്കുന്ന മരപ്പാളികളുടെ ജനലില്‍ അപ്പോഴും തലമുറകള്‍ക്കുള്ള സാക്ഷ്യമായി കരിഞ്ഞൊരു പാട് ബാക്കിയുണ്ടായിരുന്നു.
അക്കാലത്ത് ഏറനാട്ടില്‍ കത്തിക്കപ്പെടാത്ത വീടുകള്‍ കുറവായിരുന്നു. ആരെന്നും ഏതെന്നും തിരിച്ചറിയാന്‍ പോലുമാവാതെ പൂക്കോട്ടൂരിലെ കല്ലുവെട്ടുകുഴികളില്‍ ഒന്നിനുപിറകെ ഒന്നായി അടുക്കിയ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്കും വീട്ടുമുറ്റങ്ങളിലും പള്ളിക്കാടുകളിലുമൊടുങ്ങിയ പ്രിയപ്പെട്ടവരുടെ നിശ്വാസങ്ങള്‍ക്കും നടുവിലായിരുന്നു പിന്നീട് ഏറനാട്ടിലെ ഓരോ വീടിന്റെയും ജീവിതം. കാലികളും മുളകൊണ്ടുള്ള അതിരുവേലികളും നിറഞ്ഞ നാഥനില്ലാത്ത മണ്‍വീടുകളില്‍ പട്ടിണിയും ദാരിദ്ര്യവും പെയ്തു. കരിപുരണ്ട അടുക്കളകളും കരിയില നിറഞ്ഞ മുറ്റവും എണ്ണമയം വറ്റിയ കിണറുകപ്പിയുടെ കിരുകിരുപ്പും അത്താഴം കഴിച്ചു പിരിഞ്ഞതിന് ശേഷം ഉറിയിലടുക്കുന്ന മണ്‍ചട്ടികളുടെ ഗണിതവും മാത്രം സ്വന്തമായുണ്ടായിരുന്ന ഒരു പറ്റം ഉമ്മമാര്‍. അടുത്തൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ അവര്‍ പാടത്തും പറമ്പിലും പണിയെടുത്തു. ചരിത്രമെഴുതാനുള്ള അംഗീകൃത യോഗ്യതാ പരീക്ഷകളൊന്നും ജയിച്ചിട്ടില്ലാത്ത അവര്‍ തന്നെ സ്വയം ഒരു ചരിത്രമായി. പുരുഷന്‍മാരൊഴിഞ്ഞ വീട്ടില്‍ സ്ത്രീകള്‍ കണ്ണീരും കഠിനാധ്വാനവും കൊണ്ട് വീണ്ടും പടുത്തുയര്‍ത്തിയ ജീവിതമാണ് ഇന്നത്തെ മലബാറിലെ ഇപ്പോഴുള്ള തലമുറയുടെ അടിത്തറ. ഈ തലമുറയുടെ ഊര്‍ജം പോലും ആ പോരാട്ടത്തിന്റെ ചരിത്രത്തില്‍ നിന്ന് കടംകൊണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago