കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ യു.ഡി.എഫ് ഇടപെടുന്നു, അലന് ശുഹൈബ്, താഹ ഫസല്‍ എന്നിവരുടെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
കോഴിക്കോട്: കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ മാവോയിസ്റ്റുകള്‍ എന്നു ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലന് ശുഹൈബ്, താഹ ഫസല്‍ എന്നിവരുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. വിഷയം വിണ്ടും നിയമ സഭയില്‍ ഉന്നയിക്കുമെന്നും അവര്‍ ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ കേസില്‍ യു.ഡി.എഫ് ഇടപെടുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഇന്നലെ പറഞ്ഞിരുന്നു. വൈകീട്ട് അലന് ശുഹൈബ്, താഹ ഫസല്‍ എന്നിവരുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരെയും മുന്‍വിധിയോടെ മാവോയിസ്റ്റുകള്‍ എന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെയും പി ജയരാജന്റെയും ഇടപെടല്‍ സംശയം ജനിപ്പിക്കുന്നതാണെന്നും സി.പി.എമ്മിന്റെ ചില നേതാക്കളുടെ നിലപാടിനു പിന്നില്‍ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുന്നണിയില്‍ കൂടിയാലോചിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."