ലക്ഷദ്വീപ് സ്റ്റേറ്റ് ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പില്‍ അമിനി ചാംപ്യന്‍മാര്‍
കൊച്ചി: ലക്ഷദ്വീപ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ 53 ാമത് ദേശീയ ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പിന് ലക്ഷദ്വീപ് ടീമിനെ തെരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് ദ്വീപു തല ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പില്‍ അമിനി ചാംപ്യന്‍മാരായി.
ഏറ്റവും മികച്ച റെക്കോര്‍ഡ് സമയത്തോടൊപ്പം അമിനി ടീമിലെ അഞ്ചുപേരും ആദ്യ ഒന്‍പതു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയും ആറ് അംഗ ലക്ഷദ്വീപ് ടീമില്‍ മൂന്നുപേരും അമിനി സ്വദേശികളാണെന്നുള്ളതും അമിനിയുടെ വിജയത്തിന് മാറ്റുകൂട്ടുന്നു. അമിനിയുടെ സലീല്‍ ഇന്‍ഡിവിജുവല്‍ ചാംപ്യനായപ്പോള്‍, ഇഖ്ബാല്‍ മൂന്നാമതും, നൗഫല്‍ അഞ്ചാമതും, ളംറത്ത് ഏഴാമതം, ഷിഹാബുദ്ധീന്‍ ഒന്‍പതും ഫിനിഷ് ചെയ്താണ് അമിനിയെ കിരീടത്തിലെത്തിച്ചത്. കില്‍ത്താന്‍ ദീപിന്റെ രണ്ടാംസ്ഥാനം മാത്രവുമല്ല രണ്ടുപേര്‍ ടീമില്‍ ഇടം നേടുകയും ചെയ്തു. കില്‍ത്തന് വേണ്ടി അലി അഫ്ത്താര്‍ രണ്ടാമതും, അല്‍ തുഫൈല്‍ ആറാമതും, ഹാഷിം, ഷര്‍ഹബീല്‍ എന്നിവര്‍ 8, 13 സ്ഥാനങ്ങളില്‍ ഓടിയെത്തിയാണ് കില്‍ത്തനെ രണ്ടാമതെത്തിച്ചത്. അപ്രതീക്ഷിതമായ വിജയത്തോടെയാണ് കല്‍പേനി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഉമ്മര്‍ ഫറൂഖിന്റെ നാലാം സ്ഥാനമാണ് കല്‍പേനിക്ക് മൂന്നിലെത്താന്‍ സാധിച്ചത്. ക്രോസ് കണ്‍ട്രി ടീമില്‍ ആദ്യമായാണ് കല്‍പേനി സ്വദേശി ഇടംനേടിയതും. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ കവരത്തി ടീമിന്റെ മുന്‍നിര താരങ്ങള്‍ വിട്ട് നിന്നപ്പോള്‍ കവരത്തിക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കവരത്തി വില്ലേജ് ദ്വീപ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത മത്സരത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. കാസിം, സ്വിമ്മിങ് കോച്ച് മുജീബ്, പ്രസിഡന്റ് എം. താഹാ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. കൂടാതെ ടീമിലേക്ക് തെരെഞ്ഞെടുത്ത ആറു പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ജനുവരി 20 ന് ഉത്തര്‍ പ്രദേശിലെ മധുരയില്‍ വച്ചാണ് ദേശീയ ക്രോസ് കണ്‍ട്രി മത്സരം നടക്കുക. ടീമില്‍ ഇടം നേടിയവര്‍ -മുഹമ്മദ് സലീല്‍ ഉബൈദുള്ള (അമിനി), മുഹമ്മദ് അലി അഫ്ത്താര്‍ (കില്‍ത്താന്‍), മുഹമ്മദ് ഇഖ്ബാല്‍(അമിനി), ഉമ്മര്‍ ഫറൂഖ്(കല്‍പേനി), നൗഫല്‍(അമിനി),മുഹമ്മദ് അല്‍ തുഫൈല്‍(കില്‍ത്താന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."