വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികളുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. മൈസ് ടൂറിസത്തിനും അഡ്വഞ്ചര്‍ ടൂറിസത്തിനും ഊന്നല്‍ നല്കുന്നതില് ടൂറിസം വകുപ്പ് ശ്രദ്ധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ക്കും മറ്റും സൗകര്യമൊരുക്കുന്ന മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൈസ് അംഗങ്ങളുടെ സംഘടനയില്‍ കേരളം അംഗത്വമെടുക്കും. സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മൈസ് ടൂറിസം വ്യാപിപ്പിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നത്. നിപാ, തിരുവനന്തപുരത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട സംഭവം, പ്രളയം എന്നിവ കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ വിദേശ വിനോദ സഞ്ചാരികള്‍ വരുന്നതിന് തിരിച്ചടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."