കേരളത്തിന് നഷ്ടം 4,000 കോടി
കോഴിക്കോട്: വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിന് വരുത്തുക 4,000 കോടിയിലേറെ രൂപയുടെ ഉല്‍പാദന നഷ്ടം. കഴിഞ്ഞ വര്‍ഷം ചെറുതും വലുതുമായ 76 ഹര്‍ത്താലുകളില്‍ നിന്നു കേരളം മോചിതമാകുന്നതിനു മുന്‍പെയാണ് ഈ വര്‍ഷമാദ്യം ശബരിമല കര്‍മസമിതി ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തിയത്.
വ്യാപാര-വാണിജ്യ മേഖലയില്‍ ഒരു ദിവസത്തെ ഉല്‍പാദന നഷ്ടം മാത്രം 2,000 കോടിയായിരിക്കും. ഒരു ദിവസത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനായി പൊതുഖജനാവില്‍ നിന്നു മാറ്റുന്നത് 84 കോടി രൂപയാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പണിമുടക്ക് ആയതിനാല്‍ ജീവനക്കാര്‍ക്ക് പിറ്റേ ദിവസം എത്തി ഒപ്പിടാം. വിവിധ സര്‍ട്ടിഫിക്കറ്റിനായി കാത്തുനില്‍ക്കുന്ന പൊതുജനത്തിന് രണ്ടു ദിവസം കൂടി ദുരിതം പേറേണ്ടിവരുമ്പോള്‍ പൊതു ഖജനാവില്‍ നിന്നും 168 കോടി പണിമുടക്കുന്നവര്‍ക്കും പണിയെടുക്കാതെ കിട്ടും. സര്‍ക്കാരിലേക്ക് പ്രത്യക്ഷമായി എത്തുന്ന 156 കോടിയുടെ നികുതിയാണ് രണ്ടു ദിവസത്തെ പണിമടുക്ക് മുടക്കുക. സ്വര്‍ണവ്യാപാരം നിശ്ചലമാകുന്നതോടെ 150 കോടിയുടെ നഷ്ടമാണ് ഈ ദിവസങ്ങളില്‍ സ്വര്‍ണവ്യാപാരികള്‍ കണക്കു കൂട്ടുന്നത്. കെ.എസ്.ആര്‍.ടി.സിക്കുള്ള നഷ്ടം 12 കോടിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."