ദേശീയ നേതാക്കളെ വിസ്മരിക്കുന്ന പ്രവണത ദൗര്‍ഭാഗ്യകരം: സമദാനി
കോഴിക്കോട്: വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ദേശീയ നേതാക്കളെ വിസ്മരിക്കുന്ന പ്രവണത ദൗര്‍ഭാഗ്യകരമെന്ന് എം.പി അബ്ദുസ്സമദ് സമദാനി. ഇന്ത്യന്‍ ദേശീയത ബഹുസ്വരതയിലും രാജ്യസ്നേഹത്തിലും ഊന്നിയിരിക്കണം. ഇന്ത്യന്‍ ദേശീയതയിലെ അപരത്വ നിര്‍മിതികളെ ഇല്ലാതാക്കണമെന്നും ദേശീയത സങ്കുചിതമായ രീതിയിലേക്ക് ചുരുങ്ങിപ്പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധി നെഹ്റു ആസാദ് ഇന്‍ഡ്യന്‍ റിനെയ്സന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൗലാന ആസാദിന്റെ ഇന്ത്യന്‍ വിചിന്തനം വിഷയത്തില്‍ കോഴിക്കോട് ഇന്ഡ്യന്നസ് അക്കാദമിയില്‍ നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനി പി.വാസു അധ്യക്ഷനായി. പി.പി അബ്ദുല്ല, പി. ദിവാകരന്, പ്രൊഫ. പി.പി മുഹമ്മദ്, മുഹമ്മദലി, മുഹമ്മദ് സൗജു സംസാരിച്ചു. കെ. ഫൈസല്‍ മുനീര്‍ സ്വാഗതവും റഷീദ് ഏര്‍ക്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."