ഛോട്ടാരാജനെ വധിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു. ഇയാളെ വധിക്കാന്‍ നിയോഗിക്കപ്പെട്ട നാലു പേരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. റോജര്‍ റോബിണ്സണ്, ജുനൈദ്, യൂനുസ്, മനീഷ് എന്നീ നാല് വാടകക്കൊലയാളികളെയാണു ജൂണ്‍ മൂന്നിനു പൊലിസ് അറസ്റ്റ് ചെയ്തത്. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും വാര്‍ത്തയുണ്ട്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ചുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാരാജനെ വധിക്കാനായിരുന്നു പദ്ധതി. വാടകക്കൊലയാളികള്‍ നിരന്തരമായി ഛോട്ടാ ഷക്കീലുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ആയുധക്കൈമാറ്റമടക്കമുള്ള കാര്യങ്ങള്‍ സംഭാഷണത്തിലുണ്ടെന്നു പൊലിസ് വെളിപ്പെടുത്തി. ഔട്ടര്‍ ഡല്‍ഹിയിലെ റോഹിനി,സീലാംപൂര്‍, ഗാസിയാബാദ്, നോയിഡ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണു വാടകക്കൊലയാളികള്‍ അറസ്റ്റിലായത്. ഇവരില്‍ ഒരാളില്‍ നിന്ന് പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ പട്ടികയിലുണ്ടായിരുന്ന ഛോട്ടാരാജന് ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ കഴിഞ്ഞവര്‍ഷമാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇന്ത്യക്ക് കൈമാറുകയായിരുന്നു. ഡല്‍ഹിയിലും മുംബൈയിലുമായി നടന്ന എഴുപതോളം കൊലക്കേസുകളിലും കള്ളക്കടത്ത് കേസിലും പ്രതിയാണ് 55 വയസുള്ള ഛോട്ടാരാജന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."